Saturday, September 21, 2024
TechnologyU A E

സാനിയ മിർസക്കും ഷുഐബ് മാലികിനും യു എ ഇ ഗോൾഡൻ വിസ

ദുബൈ: ഇന്ത്യൻ ടെന്നീസ് റാണി സാനിയ മിർസക്കും ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷൂഐബ് മാലികിനും യു എ ഇയുടെ 10 വർഷ ഗോൾഡൻ വിസ ലഭിച്ചു.

ഇതോടെ യു എ ഇ യുടെ ഗോൾഡൻ വിസ ലഭിക്കുന്ന അത് ലറ്റുകളുടെ ഏറ്റവും പുതിയ പട്ടികയിൽ സാനിയക്കും ഷൂഐബിനും ഇടം ലഭിച്ചു.

2010 ലായിരുന്നു ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷുഐബ് മാലിക് വിവാഹം ചെയ്യുന്നത്.

2019 ൽ യു എ ഇ ആരംഭിച്ച ലോംഗ് ടേം റെസിഡൻസി സിസ്റ്റം ഇതിനകം മലയാളികളടക്കമുള്ള വിവിധ തുറകളിലുള്ള പ്രവാസികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് വർഷത്തേക്കും പത്ത് വർഷത്തേക്കുമാണു ഗോൾഡൻ വിസ അനുവദിക്കുന്നത്. ഇവ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്