സൗദി പ്രവാസികൾ ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിച്ച് തുടങ്ങി: യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജിദ്ദ: സൗദിയിലേക്ക് മടങ്ങുന്നതിനായി പ്രവാസികൾ ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിച്ചു തുടങ്ങി. കഴിഞ്ഞ 12 നു ഖത്തർ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണു സൗദി പ്രവാസികൾ ഈ അവസരം ഉപയോഗപ്പെടുത്തി ഖത്തറിലേക്ക് പ്രവേശിച്ച് തുടങ്ങിയത്.
ഇന്ത്യക്ക് പുറത്ത് 14 ദിവസം കഴിഞ്ഞ ശേഷം പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകും എന്നതിനാൽ ഖത്തറിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് കടക്കാനാകും ഇനി പ്രവാസികളുടെ ശ്രമം.
അതേ സമയം ഖത്തറിലേക്ക് പ്രവേശിക്കുന്നതിനു മുംബ് സൗദി പ്രവാസികൾ താഴെ പറയുന്ന കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്.
ആറു മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. തുടർന്ന് ആദ്യ ഘട്ടം https://ehteraz.gov.qa/PER/loginPage എന്ന ലിങ്കിൽ പ്രീ രെജിസ്റ്റ്രേഷൻ നടത്തി അപ്രൂവൽ നേടുക എന്നുള്ളതാണ്.
പി സി ആർ ടെസ്റ്റ്, വാക്സിൻ സർട്ടിഫിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് വൗച്ചർ, അപ് ആൻ്റ് ഡൗൺ ടിക്കറ്റ് എന്നീ വിവരങ്ങൾ ehteraz ൽ അപ് ലോഡ് ചെയ്തതിനു ശേഷമാണു അപ്രൂവൽ ലഭിക്കുക.
ehteraz ലെ വിസ നംബർ പൂരിപ്പിക്കാനുള്ള കോളം പൂരിപ്പിക്കാതെ ബാക്കിയുള്ള കാര്യങ്ങൾ പൂരിപ്പിച്ഛാണു അപേക്ഷ സമർപ്പിച്ച് പെർമിറ്റ് നേടേണ്ടത്.
ചില വിമാനക്കംബനികളുടെ സർക്കുലറിൽ ഖത്തറിലിറങ്ങുന്ന സമയവും ആർ ടി പി സി ആർ ടെസ്റ്റ് സ്വന്തം ചിലവിൽ നടത്തണമെന്നു നിർദ്ദേശമുള്ളതിനാൽ അതിനുള്ള ചിലവും പ്രവാസികൾ കരുതുക. പി സി ആർ ടെസ്റ്റിന് 300 റിയാലാണ് ചിലവ് വരിക.
തുടർന്ന് സൗദിയിലേക്ക് കടക്കുന്നതിനു മുംബ് സൗദിയിൽ സമർപ്പിക്കാനുള്ള പിസിആർ ടെസ്റ്റ് റിസൽറ്റും എടുക്കേണ്ടതുള്ളതിനാൽ അതിനുള്ള 300 റിയാലും കയ്യിൽ കരുതേണ്ടതുണ്ട്.
ഏതായാലും സൗദി പ്രവാസികൾ ഖത്തറിലേക്ക് പ്രവേശിക്കാൻ തുടങ്ങിയെന്ന വാർത്ത നാട്ടിലുള്ള ആയിരക്കണക്കിനു പ്രവാസികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa