യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്ന് ജൂലൈ 21 മുതൽ സർവീസ് തുടങ്ങുമെന്ന പ്രതീക്ഷക്ക് വീണ്ടും തിരിച്ചടി; സർവീസ് റദ്ദാക്കിയത് ഇത്തിഹാദ് വീണ്ടും നീട്ടി
കരിപ്പൂർ: ഈ മാസം 21 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ഇത്തിഹാദ് എയർവേസിൻ്റെ അറിയിപ്പ്.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, എന്നീ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം ജൂലൈ 31 വരെ നീട്ടിയതായാണു ഇത്തിഹാദ് അറിയിച്ചത്.
അതേ സമയം ജൂലൈ 31 നും സർവീസ് പുനരാരംഭിക്കുമോ എന്നത് ഒരിക്കലും ഉറപ്പിക്കാനും സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. കാരണം ഇത്തിഹാദ് ഹെല്പ് ഒരു പാകിസ്ഥാനിക്ക് നൽകിയ മറുപടിയിൽ ഒരു പക്ഷേ വീണ്ടും സസ്പെൻഷൻ നീട്ടിയേക്കാം എന്ന് സൂചിപ്പിക്കുന്നുണ്ട്.
നിലവിൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ഡിപ്ളോമാറ്റ്സ്, യു എ ഇ സിറ്റിസൺസ്, ഗോൾഡൻ വിസ ഹോൾഡേഴ്സ് എന്നിവർക്ക് യുഎഇയിലേക്ക് നേരിട്ട് പറക്കാം.
അറെബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa