ഹാജിമാരുമായി ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു
മക്ക: ഹജ്ജ് തീർത്ഥാടകരെയും വഹിച്ചുള്ള ആദ്യത്തെ ഹറമൈൻ ട്രെയിൻ ശനിയാഴ്ച മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു
പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഹാജിമാർ ടെയിൻ വഴി മക്കയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ അധികൃതർ പ്രസിദ്ധീകരിച്ചു.
മദീനയിൽ നിന്നും മക്കയിലേക്കുള്ള ഹറമൈൻ റെയിൽ വേ ട്രാക്കിൻ്റെ ദൂരം 453 കിലോമീറ്ററാണ്. 2018 ഒക്ടോബർ 11 നായിരുന്നു ഹറമൈൻ റെയിൽവേ ഉദ്ഘാടനം നിർ വഹിക്കപ്പെട്ടത്.
നേരത്തെ തീപ്പിടിത്തത്തിൽ കത്തിയ ജിദ്ദ സുലൈമാനി സെൻട്രൽ റെയിൽ വേ സ്റ്റേഷൻ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വീണ്ടും പ്രവർത്തന സജ്ജമായിരുന്നു.
ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ തീപ്പിടിത്തമുണ്ടായ ശേഷം നടന്ന അറ്റകുറ്റപ്പണികൾ കാരണം ജിദ്ദയിൽ നിന്നുള്ള ഹറമൈൻ ട്രയിൻ യാത്ര ജിദ്ദ എയർപോർട്ട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa