Monday, November 25, 2024
Saudi ArabiaTop Stories

കാലാവധി അവസാനിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് ഇഖാമ പുതുക്കണമെന്ന് സൗദി ജവാസാത്ത്; മൂന്നാം തവണ പിടിക്കപ്പെട്ടാൽ നാടു കടത്തും; സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമയും റി എൻട്രിയും കഫീലിനു പുതുക്കാം

റിയദ്: ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് തന്നെ പുതുക്കണമെന്നും പിഴയിൽ നിന്ന് ഒഴിവാകണമെന്നും സൗദി ജവാസാത്തിൻ്റെ ആഹ്വാനം.

ഇഖാമ പുതുക്കാൻ വൈകുന്നത് ആദ്യ തവണയാണെങ്കിൽ 500 റിയാലും രണ്ടാം തവണയാണു വൈകുന്നതെങ്കിൽ 1000 റിയാലുമായിരിക്കും പിഴ ഈടാക്കുക.

മൂന്നാം തവണയും കാലാവധി അവസാനിച്ച ഇഖാമയുമായി പിടിക്കപ്പെടുന്ന ഇഖാമയുടമയെ നാടു കടത്തൂമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകുന്നു.

അതേ സമയം സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമയും റി എൻട്രിയും തൊഴിലുടമക്ക് നിശ്ചിത ഫീസ് അടച്ച് പുതുക്കാൻ ഇപ്പോഴും സാധിക്കുമെന്നും ജവാസാത്ത് ഉണർത്തി.

അതോടൊപ്പം സൗദിയിലേക്ക് വരുന്ന വാക്സിനെടുത്തവരും അല്ലാത്തവരുമായ മുഴുവൻ വിദേശികളും https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കണമെന്ന് ജവാസാത്ത് വീണ്ടും ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്