Monday, September 23, 2024
Top StoriesU A E

പതിനാറ് രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന യാത്രാ വിലക്ക് അനിശ്ചിതമായി തുടരും

ദുബൈ: പതിനാറ് രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി അനിശ്ചിതമായി തുടരുമെന്ന് യു എ ഇ സിവിൽ ഏവിയേഷൻ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യക്ക് പുറമേ Afghanistan, Bangladesh, Democratic Republic of Congo,Indonesia, Liberia, Namibia, Nepal, Nigeria, Pakistan, Uganda, Sierra Leone, South Africa, Sri Lanka, Vietnam, Zambia. എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്കാണു യു എ ഇ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണു പതിനാറു രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് തുടരുന്നത്.

ഈ മാസാവസാനം വരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചന നേരത്തെ ഇത്തിഹാദ് ഒരു ഉപയോക്താവിൻ്റെ ചോദ്യത്തിനു മറുപടിയായി നൽകിയിരുന്നു.

യു എ ഇ യാത്രാ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് നിലവിൽ ആയിരക്കണക്കിനു പ്രവാസികളാണു സ്വദേശങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്.

പലരും വിലക്കേർപ്പെടുത്താത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞ ശേഷമാണു നിലവിൽ യു എ ഇയിലേക്ക് മടങ്ങുന്നത്. ഇതിനു വൻ തുകയാണു മുടക്കേണ്ടി വരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്