ഖത്തർ വഴി ചുരുങ്ങിയ ചിലവിൽ സൗദിയിലെത്താമെന്നുള്ള മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴുന്നുവോ? സന്ദർശകർക്ക് ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമായി വരുമെന്ന് സൂചന
ദോഹ:ഖത്തറിലെത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമാക്കിയതായി റിപ്പോർട്ടുകൾ.
ഖത്തറിലെത്തുന്നവർ ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി പത്ത് ദിവസത്തെ ഹോട്ടൽ ബുക്കിംഗ് നടത്തിയിരിക്കണമെന്നാണു പുതിയ നിർദ്ദേശം എന്നാണു റിപ്പോർട്ടുകൾ.
രണ്ട് ഡോസ് വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ച് എത്തുന്നവർക്കും പത്ത് ദിവസത്തെ ഹോട്ടൽ ക്വാറൻ്റീൻ ബാധകമാകുമെന്നാണറിയുന്നത്.
നേരത്തെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ പോലും വാക്സിനെടുത്തിട്ടുണ്ടെങ്കിൽ ഹോട്ടൽ ക്വാറൻ്റീൻ വേണ്ട എന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ട്.
എന്നാൽ ഇഹ് തിറാസ് വെബ്സൈറ്റിൽ നിന്ന് രെജിസ്റ്റർ ചെയ്യുന്ന സമയം ലഭിക്കുന്ന നിർദ്ദേശമാണു യാത്രക്കാർ പാലിക്കേണ്ടത് എന്ന മറുപടിയാണു ബന്ധപ്പെട്ടവർ നൽകിയത് എന്നാണു റിപ്പോർട്ടുകൾ.
ഇത്തരത്തിൽ ഡിസ്കവർ ഖത്തർ വഴി ബുക്ക് ചെയ്ത് ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമാകുകയണെങ്കിൽ സൗദി യാത്രക്ക് ചിലവേറുമെന്നാണു ട്രാവൽ മേഖലയിലുള്ളവർ സൂചന നൽകുന്നത്.
ഖത്തർ വഴി ചുരുങ്ങിയ ചിലവിൽ സൗദിയിലെത്താമെന്നുള്ള ആഗ്രഹങ്ങൾക്ക് ഡിസ്കവർ ഖത്തർ ബുക്കിംഗ് നിബന്ധന തടയിടുമോ എന്ന ആശങ്കയിലാണിപ്പോൾ പ്രവാസികളുള്ളത്.
അതേ സമയം ഈ വിഷയത്തിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ടെന്നതിനാൽ അനുകൂലമായ ഒരു തീരുമാനം വരുമെന്നാണു പ്രവാസികളുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa