എയർഹോസ്റ്റസുമാരായി ഇനി സൗദി വനിതകളും
ചരിത്രത്തിലാദ്യമായി ഒരു സൗദി വിമാനക്കംബനിയിൽ സൗദി വനിതകൾ എയർ ഹോസ്റ്റസുമാരായി ജോലി ചെയ്യാൻ സജ്ജമായതായി നാസ് എയർ അറിയിച്ചു.
എയർ ഹോസ്റ്റസുമാർക്കുള്ള പരിശീലനം സൗദി വനിതകൾ പൂർത്തീകരിച്ചു കഴിഞ്ഞെന്നും ഈ മാസം തന്നെ ജോലിയിൽ പ്രവേശിക്കുമെന്നുമാണു അറിയിപ്പിലുള്ളത്.
രണ്ട് വർഷത്തിനുള്ളിൽ പുരുഷന്മാരും സ്ത്രീകളുമടക്കം 200 സൗദികളെ ഫ്ളൈറ്റ് അറ്റൻഡൻ്റുമാരായി പരിശീലനം നൽകി ജോലിയിൽ കയറാൻ പ്രാപ്തരാക്കും.
അടുത്ത 5 വർഷത്തിനുള്ളിൽ 200 സൗദി യുവതീ യുവാക്കളെ പൈലറ്റുമാരാക്കാനും നാസ് എയർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa