സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഫഹ്സ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പുറത്ത് വിട്ടു
ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഫഹ്സുദ്ദൗരി ( പീരിയോഡിക്കൽ വെഹിക്കിൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ) കേന്ദങ്ങളുടെ പ്രവർത്തന സമയം അധികൃതർ വ്യക്തമാക്കി.
താഴെ പറയുന്ന കേന്ദ്രങ്ങളിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 11 മണി വരെയായിരിക്കും പ്രവർത്തന സമയം.ശനിയാഴ്ച മത്രം രാവിലെ 7 മുതൽ രാത്രി 10 വരെയുമായിരിക്കും പരിശോധന ഉണ്ടായിരിക്കുക. കേന്ദ്രങ്ങളുടെ പേരുകൾ താഴെ വിവരിക്കുന്നു:
റിയാദ് 1, റിയാദ് 2, മക്ക, മദീന, ജിദ്ദ1, ജിദ്ദ2, ദമാം, ഹുഫൂഫ്, അബ്ഹ, ത്വാഇഫ്, തബൂക്ക്, ഹായിൽ, ഖസീം, അൽ ഖർജ്, ജിസാൻ, യാംബു, ഹഫർ ബാത്വിൻ.
അതേ സമയം താഴെ പരാമർശിക്കുന്ന മറ്റു കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയും ശനിയാഴ്ച മാത്രം രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെയുമായിരിക്കും. കേന്ദ്രങ്ങളുടെ പേരുകൾ താഴെ വിവരിക്കുന്നു:
അൽ ജൗഫ്, ബീഷ, അൽ മജ്മഅ, അൽബഹ, മഹായിൽ അസീർ, അറാർ, ഖുറയാത്ത്, വാദി ദവാസിർ, ഖഫ്ജി, അൽ ഖുർമ, അൽറസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa