കൊറോണ ബാധിച്ച് സുഖം പ്രാപിച്ചവർക്ക് രണ്ട് ഡോസ് വാക്സിനെടുക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ; കൊറോണ ബാധിച്ച് അസുഖം ഭേദമായവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ ബാധിച്ച് 10 ദിവസം കഴിഞ്ഞതിനു ശേഷം ആദ്യ ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ സൂചിപ്പിക്കുന്നു.
ഇത്തരത്തിൽ രണ്ട് ഡോസ് സ്വീകരിക്കുന്നത് കൊണ്ടുള്ള സുരക്ഷ തെളിയിച്ച മെഡിക്കൽ പഠനങ്ങളുടെ അടിസ്ഥാനത്തിലും രണ്ട് ഡോസുകൾ സ്വീകരിക്കുന്നത് വകഭേദം ബാധിച്ച വൈറസുകളിൽ നിന്ന് സംരക്ഷണം വർദ്ധിപ്പിക്കുന്നുവെന്നതുമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചിട്ടുള്ളത്.
അണുബാധ തടയുന്നതിനും സമൂഹത്തെ വൈറസിൻ്റെ സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa