സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഖത്തർ വഴി മലയാളികൾ സൗദിയിലേക്ക് പ്രവേശിച്ച് തുടങ്ങി
ജിദ്ദ: ഖത്തറിൽ 14 ദിവസം താമസിച്ചതിനു ശേഷം കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രവാസികൾ സൗദിയിലേക്ക് പ്രവേശിച്ചു തുടങ്ങി.
ഖത്തർ വിസിറ്റിംഗ് വിസകളിൽ ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആദ്യ ദിനങ്ങളിൽ തന്നെ ദോഹയിൽ ഓൺ അറൈവൽ വിസയിൽ എത്തിയതായിരുന്നു ഇവർ.
ഇതോടെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നവർക്ക് ഖത്തർ വഴി സൗദിയിലേക്ക് യാതൊരു പ്രയാസവുമില്ലാതെ പ്രവേശിക്കാമെന്നത് വ്യക്തമായിരിക്കുകയാണ്.
സൗദിയിലെ എമിഗ്രേഷനിൽ യാതൊരു പ്രയാസവും നേരിട്ടിട്ടില്ലെന്നും 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചുവെന്നത് ഉറപ്പ് വരുത്തുക മാത്രമാണു പ്രധാനമായും ചെയ്യുന്നതെന്നും സൗദിയിലിറങ്ങിയവർ അറിയിക്കുന്നു.
നേരത്തെ ഒന്നര ലക്ഷത്തിലധികം ഇന്ത്യൻ രൂപ മുടക്കിയായിരുന്നു പ്രവാസികൾ മറ്റു പല രാജ്യങ്ങളും വഴി സൗദിയിലേക്ക് പറന്നിരുന്നതെങ്കിൽ ഇപ്പോൾ ഖത്തർ വഴി ഒരു ലക്ഷം രൂപ മുടക്കിയാൽ തന്നെ മികച്ച പാക്കേജുകൾ ട്രാവൽ ഏജൻസികൾ ഒരുക്കുന്നുണ്ട്.
മാലിദ്വീപും ഓപൺ ആയതിനാൽ പല പ്രവാസികളും മാലിദ്വീപ് വഴിയും സൗദിയിലേക്ക് പോകുന്നുണ്ട്. ഖത്തർ വഴി പോകുന്നതിന് 5000 ദിർഹം കയ്യിൽ വേണമെന്നിരിക്കെ അത് സംഘടിപ്പിക്കാൻ പ്രയാസമുള്ള പലരും മാലിദ്വീപ് ആണു സൗദിയിലേക്ക് മടങ്ങാനായി തിരഞ്ഞെടുക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa