സൗദിയിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും പോകാനായി 14 ദിവസം വിവിധ രാജ്യങ്ങളിൽ കഴിയുന്നവർക്ക് അനുഭവസ്ഥരുടെ മുന്നറിയിപ്പ്
കരിപ്പുർ: ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശന വിലക്കുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിവിധ രാജ്യങ്ങളിൽ 14 ദിവസം താമസിക്കുന്ന പ്രവാസികൾക്ക് അനുഭവസ്ഥരുടെ മുന്നറിയിപ്പ്.
നിലവിൽ പ്രവാസികൾ 14 ദിവസം കഴിയുന്ന പല രാജ്യങ്ങളിലും മാസ്ക്ക് ധരിക്കുന്നതും കൂട്ടം കൂടുന്നതുമൊന്നും ശക്തമായി നിരീക്ഷിക്കാത്ത അവസ്ഥയാണെന്നതിനാൽ പല പ്രവാസികളും മാസ്ക്കും സാമൂഹിക അകലം പാലിക്കലുമെല്ലാം ഒഴിവാക്കുന്ന ഒരു ശീലം കാണുന്നുണ്ടെന്നാണു ചില പ്രവാസി സുഹൃത്തുക്കൾ അറിയിക്കുന്നത്.
ഇത്തരത്തിൽ 14 ദിവസം കഴിഞ്ഞ രാജ്യത്ത് നിന്ന് ഒരു ഗൾഫ് രാജ്യത്തേക്ക് പറക്കാനായി പിസിആർ ടെസ്റ്റ് എടുത്ത ചില പ്രവാസികൾക്ക് ടെസ്റ്റിൽ കൊറോണ പോസിറ്റീവ് റിസൽറ്റ് വന്നതിനാൽ യാത്ര മാറ്റി വെക്കേണ്ട അവസ്ഥയുണ്ടായതായി ചില പ്രവാസികൾ പങ്ക് വെക്കുന്നു.
സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കാത്തതും മാസ്ക്ക് ധരിക്കാത്തതുമായിരുന്നു അത്തരക്കാർക്ക് വിനയായത് എന്നാണു അറിയാൻ സാധിച്ചത്.
ഇനി അവർക്ക് നെഗറ്റീവ് റിസൽറ്റ് വരും വരെ പ്രസ്തുത രാജ്യത്ത് കഴിയേണ്ടതിനാൽ വീണ്ടും വലിയ ചെലവ് താമസത്തിനായി മുടക്കേണ്ടി വരും. അതോടൊപ്പം ടിക്കറ്റ് ഡേറ്റ് മാറ്റുന്നതിനും പുതിയ പിസിആർ ടെസ്റ്റിനും പണം ചിലവഴിക്കേണ്ട അവസ്ഥയാണുള്ളത്.
അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള ഒരു സാഹചര്യം ഇനിയും ഉണ്ടാകാതിരിക്കാൻ തങ്ങൾ 14 ദിവസം കഴിയുന്ന രാജ്യങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക്ക് ധരിക്കുന്നതിലും മറ്റു പ്രതിരോധ മുൻ കരുതലുകൾ സ്വീകരിക്കുന്നതിലും ഒരു അമാന്തവും കാണിക്കരുതെന്നാണു അനുഭവസ്ഥരായ പ്രവാസി സുഹൃത്തുക്കൾക്ക് മറ്റു പ്രവാസികളോട് പറയാനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa