Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ എല്ലാ വിദ്യാർഥികളും ഈ മാസം 8 നു മുമ്പ് ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്: മുഴുവൻ വിദ്യാർഥി വിദ്യാർഥിനികളും ഓഗസ്ത് 8 നു മുമ്പ് ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇപ്പോൾ ഫസ്റ്റ് ഡോസ് എടുത്താൽ അടുത്ത അക്കാദമിക് വർഷാരംഭത്തിനു മുമ്പ് തന്നെ സെക്കൻഡ് ഡോസ് സ്വീകരിക്കാൻ കുട്ടികൾക്ക് സാധിക്കും എന്നതിനാലാണു മന്ത്രാലയം ഈ ആഹ്വാനം ചെയ്തിട്ടുള്ളത്.

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും അപ്പോയിന്റ്‌മെന്റുകൾ ലഭ്യമാക്കും. അണുബാധ തടയുന്നതിനും സമൂഹത്തെ വൈറസിൽ നിന്നുള്ള സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികൾക്ക് സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്