ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഓഗസ്ത് 5 മുതൽ നിബന്ധനകളോടെ നേരിട്ട് പറക്കാം
ഇന്ത്യ ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ച് യു എ ഇ അധികൃതർ.
ഓഗസ്ത് 5 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശത്തിൽ
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് വരുന്ന, യു എ ഇ റസിഡൻസി പെർമിറ്റുകളുള്ളവർക്കാണു അവസരം.
യു എ ഇ അംഗീകരിച്ച വാക്സിൻ ഫുൾ ഡോസുകൾ സ്വീകരിക്കുകയും സെക്കൻഡ് ഡോസ് ലഭിച്ച് 14 ദിവസം കഴിയുകയും ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുക.
താഴെ വിവരിക്കുന്ന നിബന്ധനകൾ യാത്രക്കാർ പാലിച്ചിരിക്കണം.
യാത്രക്കാർ യു എ ഇ അംഗീകരിച്ച, Q R കോഡ് ഉള്ള വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണം.
72 മണിക്കൂർ മുമ്പുള്ള പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കരുതണം.
യാത്രക്ക് മുൻപ് റാപിഡ് പി സി ആർ ടെസ്റ്റ് നടത്തണം. ട്രാൻസിറ്റ് യാത്രക്കാർക്കു ഇത് ബാധകമാകും.
യു എ ഇയിൽഎത്തിയ ശേഷം പിസിആർ ടെസ്റ്റ്, ക്വാറന്റൈൻ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ യാത്രക്കാർക്ക് ബാധകമാകും.
അതേ സമയം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും മാനുഷിക പരിഗണന അർഹിക്കുന്നവർക്കും വിദ്യാർഥികൾക്കും വാക്സിനെടുത്തില്ലെങ്കിലും ഇളവ് അനുവദിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa