Tuesday, September 24, 2024
Saudi ArabiaTop Stories

നാട്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം സൗദിയിലേക്ക് പോകുന്നവർ ചെയ്യേണ്ട കാര്യങ്ങൾ

സൗദി അറേബ്യ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനുകൾ നാട്ടിൽ നിന്ന് സ്വീകരിച്ച ശേഷം സൗദിയിലേക്ക് പറക്കുന്നതിനു മുമ്പ് യാത്രക്കാർ ചെയ്യേണ്ട കര്യങ്ങളെക്കുറിച്ച് ആരാഞ്ഞ് നിരവധി പേരാണ് ആറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്.

ഇഖാമയുള്ളവരും വിസിറ്റിംഗ് വിസയിലുള്ളവരും പുതിയ തൊഴിൽ വിസയിൽ പോകുന്നവരുമാണ്‌ ഇപ്പോൾ സൗദിയിലേക്ക് പോകാനിരിക്കുന്നത് എന്നതിനാൽ ഓരോ വിഭാഗവും ചെയ്യേണ്ട കാര്യങ്ങൾ വെവ്വേറെ താഴെ പരാമർശിക്കുന്നു. ഇക്കാര്യങ്ങൾ ചെയ്‌താൽ സൗദി ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കാം.

ഇഖാമയുള്ളവർ രണ്ട് ഡോസ് കോവിഷീൽഡ്  വാക്സിനെടുത്ത ശേഷം ചെയ്യേണ്ടത്:

1. വാക്സിനെടുത്ത വിവരം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുക.
ഇതിനായി https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന വെബ്സൈറ്റിനെ ആണ് ആശ്രയിക്കേണ്ടത്.

2. ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ മൂന്ന് ഓപ്ഷനുകളാണു അപ് ലോഡ് ചെയ്യാനുണ്ടാകുക. ഒന്നാമത് പാസ്പോർട്ട് കോപി, രണ്ടാമത് വാക്സിൻ സർട്ടിഫിക്കറ്റ്, മൂന്നാമത് അനുബന്ധ രേഖകൾ എന്നിങ്ങനെയാണു അപ്‌ലോഡ് ചെയ്യേണ്ടത്.

3. പാസ്പോർട്ടിന്റെ ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഒന്നിച്ച് കിട്ടുന്ന തരത്തിൽ നല്ല ക്ലിയറായി സ്കാൻ ചെയ്തെടുത്ത പിഡിഎഫ് ഫയലായിരിക്കണം ആദ്യ ഓപ്ഷനിൽ അപ് ലോഡ് ചെയ്യേണ്ടത്. രണ്ട് പേജുകളും സ്കാൻ ചെയ്ത് അഡ്രസ് ഇല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി പിഡിഎഫ് ആക്കുകയാണ് കൂടുതൽ വൃത്തി.

4. രണ്ടാമത് ഓപ്ഷനിൽ കേന്ദ്ര സർക്കാരിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച തീയതി രേഖപ്പെടുത്തിയ പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്‌താൽ മതി. മൂന്നാമത് ഓപ്ഷനിൽ ഇഖാമ കോപി അപ് ലോഡ് ചെയ്‌താലും മതി.

5. എല്ലാ ഫയലുകളും ഒരു എം ബിയിൽ താഴെ സൈസ് ഉള്ള പിഡിഎഫ് ഫയലാക്കി മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളൂ. ഫയലുകൾക്കെല്ലാം ,passport copy, vaccine certificate, iqama copy എന്നിങ്ങനെ യോജിച്ച പേരുകൾ നൽകുന്നത് അപേക്ഷകൾ പരിശോധിക്കുന്നവർക്ക് എളുപ്പമാകും.

6. ഫയലുകൾ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്ത ശേഷം പരമാവധി അഞ്ച് ദിവസങ്ങൾക്കുള്ളിൽ  അപേക്ഷ സ്വീകരിച്ച വിവരം മെസേജായി ലഭിക്കും.

7. തുടർന്ന് തവക്കൽനാ ആപിൽ വാക്സിൻ സ്വീകരിച്ച വിവരം അപ്ഡേറ്റ് ആയി ഇമ്യൂൺ സ്റ്റാറ്റസ് വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

8. ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിന്റെ 72 മണിക്കൂർ മുമ്പ് മുഖീം സൈറ്റിൽ രെജിസ്റ്റർ ചെയ്ത് പ്രിന്റ് കയ്യിൽ കരുതുക. അതിനു https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്ക് ആണ് സന്ദർശിക്കേണ്ടത്. 

9.അതോടൊപ്പം സൗദിയിലേക്ക് പോകുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് റിസൽറ്റും വാക്സിൻ സർട്ടിഫിക്കറ്റുകളും കയ്യിൽ കരുതുക.

ഇത്രയും കാര്യങ്ങൾ ആണ്‌ വാക്സിനെടുത്ത ഇഖാമയുള്ളവർ ചെയ്യേണ്ടത്.

വാക്സിനെടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും ചെയ്യേണ്ടത്:

1. വാക്സിനെടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ ഒന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

2. അവർ സൗദിയിലേക്ക് പോകുന്നതിന്റെ 72 മണിക്കൂർ  മുമ്പ്  മുഖീം സൈറ്റിൽ വാക്സിനെടുത്ത വിവരം അപ്ഡേറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്.

3. അതിനായി പുതിയ വിസക്കാരും വിസിറ്റ് വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്ക് വഴി നമ്മളെടുത്ത വാക്സിൻ വിവരങ്ങളും സൗദിയിൽ വിമാനം ഇറങ്ങുന്നതിന്റെ ഡീറ്റെയിൽസും പൂരിപ്പിച്ച് നൽകി പ്രിന്റ് ഔട്ട് കൈയിൽ സൂക്ഷിക്കുക.

4. ശേഷം സൗദിയിലേക്ക് പോകുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് റിസൽറ്റും വാക്സിൻ സർട്ടിഫിക്കറ്റുകളും കയ്യിൽ കരുതുക.

5. തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യുക. സൗദിയിലെത്തിയ ശേഷം സിം എടുത്ത് തവക്കൽനായിൽ രെജിസ്റ്റ്രേഷൻ നടത്തുക.

ഇത്രയുമാണ് സൗദിയിൽ പോകുന്ന വാക് സിനെടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും ചെയ്യേണ്ട കാര്യങ്ങൾ. വിസിറ്റിംഗ് വിസക്കാർ ഇൻഷൂറൻസ് എടുത്തിരിക്കൽ നിർബന്ധമാണ്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്