സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; തവക്കൽനാ ബ്ളോക്ക് നീങ്ങി: ഇനി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
ആയിരക്കണക്കിനു സൗദി പ്രവാസികളെ ഏറെ നാളായി മാനസിക സമ്മർദ്ദത്തിലാക്കിയിരുന്ന തവക്കൽനാ ബ്ളോക്ക് നീങ്ങിയതായി അനുഭവസ്ഥരായ നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ബ്ളോക്ക് നീങ്ങുമെന്ന വാർത്ത അറേബ്യൻ മലയാളിയടക്കമുള്ള വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെത്തുടർൻന്ന് തവക്കൽനാ ബ്ളോക്ക് നീങ്ങുന്നത് കാത്തിരിക്കുകയായിരുന്നു പ്രവാസികൾ.
ഇപ്പോൾ ബ്ളോക്ക് നീങ്ങിയ സാഹചര്യത്തിൽ ഇനി ഇമ്യൂൺ ആകുന്നതിനു അപേക്ഷിക്കുന്ന സമയത്ത് പ്രവാസികൾ വളരെ സൂക്ഷമതയോടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
നിലവിൽ കേന്ദ്ര സർക്കാരിൻ്റെ രണ്ട് ഡോസ് സ്വീകരിച്ച തീയതിയും ഉൾപ്പെടുത്തിയ ഒറ്റ സർട്ടിഫിക്കറ്റ് തന്നെ ലാഭ്യമാകുന്നതിനാൽ പ്രവാസികൾ പ്രസ്തുത സർട്ടിഫിക്കറ്റ് വെച്ച് അപേക്ഷിക്കുന്നതായിരിക്കും നല്ലത്.
അപേക്ഷകൾ സമർപ്പിക്കുന്ന സന്ദർഭത്തിൽ മൊബൈലിൽ എടുത്ത പാാസ്പോർട്ട് കോപികൾ സമർപ്പിക്കാതിരിക്കാൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഏതെങ്കിലും സർവീസ് സെൻ്ററുകളിൽ പോയി പാസ്പോർട്ട് സ്കാൻ ചെയ്ത്. ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഉൾപ്പെടുത്തിയ ഒരു പിഡിഎഫ് ഫയലാക്കുകയാണു ഉത്തമം. പി ഡി എഫ് ആക്കുമ്പോൾ ഫസ്റ്റ് പേജിൻ്റെയും ലാസ്റ്റ് പേജിൻ്റെയും കൂടെയുള്ള അഡ്രസില്ലാത്ത പേജുകൾ ഒഴിവക്കുന്നതാകും കൂടുതൽ വൃത്തി.
പി ഡി എഫ് ഫയൽ ഒരു എംബി സൈസിൽ അധികം ആകരുത് എന്ന് പ്രത്യേകം ഓർക്കുക. വാക്സിൻ സർട്ടിഫികറ്റും മറ്റു അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യുന്നുണ്ടെങ്കിൽ അവയും എല്ലാം ഒരു എംബിയിൽ കൂടാത്ത പി ഡി എഫ് ഫയൽ ആക്കിത്തന്നെ വേണം അപ് ലോഡ് ചെയ്യാൻ.
അപേക്ഷ സമർപ്പിക്കാനുള്ള സൈറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആദ്യം പാസ്പോർട്ട് പിഡിഎഫ് ഫയൽ, രണ്ടാമത് കേന്ദ്ര സർക്കാരിൻ്റെ രണ്ട് വാക്സിൻ ഡേറ്റും ഉൾപ്പെടുത്തിയ ഒറ്റ സർട്ടിഫിക്കറ്റിൻ്റെ പിഡിഎഫ് ഫയൽ, മൂന്നാമത് ഇഖാമ കോപിയുടെ പിഡിഎഫ് ഫയൽ എന്നിങ്ങനെ ക്രമപ്രകാരം അപ് ലോഡ് ചെയ്ത് അപേക്ഷിച്ച നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഇമ്യൂൺ ആയിട്ടുണ്ട്.
അതോടൊപ്പം പാസ്പോർട്ട് ഫയലിനു paaspport എന്നും വാക്സിൻ സർട്ടിഫിക്കറ്റ് ഫയലിനു vaccine certificate എന്നും ഇഖാമ കോപ്പിയുടെ ഫയലിന് iqama copy എന്നും rename ചെയ്യുന്നത് നല്ലതാണ്.
ഇമ്യൂൺ ആകാനുള്ള അപേക്ഷകൾ പലപ്പോഴും പെട്ടെന്ന് സ്വീകരിക്കാറുണ്ടെങ്കിൽ ചിലരുടേത് ഏഴും എട്ടും ദിവസങ്ങൾക്ക് ശേഷമെല്ലാം ഇമ്യൂൺ ആയ അനുഭവം ഉണ്ടെന്ന് ഓർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa