Thursday, November 28, 2024
Saudi ArabiaTop Stories

മക്ക ക്രെയിൻ അപകടക്കേസിന് പരിസമാപ്തി

മക്ക: 2015 ലെ ഹജ്ജ് സീസണിൽ നൂറിലധികം വിശ്വാസികൾ മരിക്കാൻ കാരണമായ മസ്ജിദുൽ ഹറാമിലെ ക്രെയിൻ അപകടക്കേസിനു തിരശ്ശീല വീണു.

ക്രെയിനപകടക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കാനുള്ള മക്ക ക്രിമിനൽ കോടതിയുടെ വിധി ബുധനാഴ്ച അപ്പീൽ കോടതി ശരി വെച്ചതോടെയായിരുന്നു കേസിനു അവസാനമായത്.

ഇതോടെ സൗദി ബിൻ ലാദൻ ഗ്രൂപ്പ് ഉൾപ്പെടെ കേസിലെ 13 കക്ഷികളും കുറ്റവിമുക്തരായി. നേരത്തെ ക്രിമിനൽ കോടതി വിധിച്ചതല്ലാതെ പുതുതായി ഒന്നും അപ്പീൽ കോടതിക്കും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

2015 സെപ്തംബർ 11 നായിരുന്നു ഹജ്ജ് സീസണിൽ ഹറം വിപുലീകരണ പദ്ധതിയോടനുബന്ധിച്ച് പള്ളിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന ഭീമൻ ക്രെയിൻ തകർന്ന് മത്വാഫിലേക്ക് വീണു അപകടം സംഭവിച്ചത്.

അപകടത്തിൽ ഹജ്ജിനെത്തിയ വിദേശ തീർഥാടകരടക്കം 108 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ക്രെയിനപകടത്തിൻ്റെ കാരണം ശക്തമായ ഇടിമിന്നലും കാറ്റും മഴയുമായിരുന്നുവെന്ന് ക്രിമിനൽ കോർട്ടിനു ബോധ്യമായതിനെത്തുടർന്നായിരുന്നു ബിൻ ലാദൻ അടക്കമുള്ള കംബനികളെ കുറ്റവിമുക്തരാക്കിയത്.

ക്രെയിനപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും സൗദി ഗവർണ്മെൻ്റ് വൻ തുക നഷ്ടപരിഹാരം നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്