സൗദിയിൽ പ്രതിദിന കൊറോണ കേസുകൾ കുത്തനെ കുറയുന്നു; ഇത് വരെ 2.98 കോടി വാക്സിൻ ഡോസുകൾ നൽകി
റിയാദ്: രാജ്യത്തെ കൊറോണ പ്രതിദിന കേസുകൾ വീണ്ടും കുറഞ്ഞു. പുതുതായി 731 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 620 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 10,200 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1405 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ 8334 പേർ കൊറോണ മൂലം മരിച്ചു.
അതേ സമയം സൗദിയിലെ വാക്സിനേഷൻ വലിയ രീതിൽ തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
ഇത് വരെയായി 2,98,26,779 ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. അതിൽ 1,99,67,047 ഡോസുകൾ ഫസ്റ്റ് ഡോസായിരുന്നു. 98,59,732 പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു കഴിഞ്ഞു.
സൗദിയിൽ ഇത് വരെയായി 5,33,516 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ അതിൽ 5,14,982 പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
