തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാട്ടിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗദിയിൽ നേരിട്ടെത്താൻ അവസരമൊരുക്കാനുള്ള ചർച്ചകൾ നടക്കുന്നു

ദമാം: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതിയോടു കൂടി നാട്ടിലുള്ള അദ്ധ്യാപകർ സൗദിയിലേക്ക് നേരിട്ടെത്താൻ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് പറഞ്ഞു.

അതേ സമയം നാട്ടിൽ അവധിയിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണുള്ളത്.

സ്കൂളുകൾ തുറക്കുന്നതിനു മുംബ് തന്നെ നാട്ടിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗദിയിലേക്ക് നേരിട്ടെത്തുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള ചർച്ചകൾ സൗദി വിദ്യാഭ്യാസ വകുപ്പുമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി ഇന്ത്യൻ സ്കൂളുകളും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുക്കയാണെന്നും അംബാസർ അറിയിച്ചു.

സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം ഉടൻ അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നും ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അനുമതിയോടെ അദ്ധ്യാപകർക്ക് നേരിട്ടെത്താൻ അവസരമൊരുങ്ങിയത് നാട്ടിൽ കുടുങ്ങിയ നിരവധി അദ്ധ്യാപകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്