തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വിദേശികൾ വിൽപ്പനക്കുള്ള പച്ചക്കറികളും ഫ്രൂട്ട്സും സൂക്ഷിച്ചിരിക്കുന്നത് ടോയ് ലറ്റിൽ: വീഡിയോ പ്രസിദ്ധപ്പെടുത്തി സൗദി ചാനൽ

റിയാദ്: മാർക്കറ്റിൽ വിപണിക്കുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം വിദേശ തൊഴിലാളികൾ ടോയ് ലറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ സൗദി ചാനൽ റിപ്പോർട്ടർ കണ്ടെത്തിയത് സൗദി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

റിയാദിലെ ഒരു പബ്ളിക് ടോയ് ലറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ പഴങ്ങളും പച്ചക്കറികളും കണ്ടെത്തിയത് അൽ ഇഖ്ബാരിയ ചാനലാണു പുറത്ത് വിട്ടത്.

മറ്റൊരു ദൃശ്യത്തിൽ ഒരു ഹോട്ടലിലേക്കുള്ള സാധനങ്ങൾ മോശം സാഹചര്യത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതും റിപ്പോർട്ടർ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ റിയാദ് ബത് ഹയിലെ പരസ്യമായ നിരവധി നിയമ ലംഘനങ്ങൾ അൽ ഇഖ്ബാരിയയുടെ ഒരു റിപ്പോർട്ടർ പുറത്ത് വിടുകയും അധികൃതർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

അൽ ഇഖ്ബാരിയ പ്രസിദ്ധപ്പെടുത്തിയ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്