വിദേശികൾക്ക് സൗദിയിൽ ഭൂമിയും കെട്ടിടവും സ്വന്തമാക്കാൻ അബ്ഷിർ വഴി അപേക്ഷിക്കാം
ജിദ്ദ: രാജ്യത്തെ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നേടുന്നതിനുള്ള മാർഗം വെളിപ്പെടുത്തി അബ്ഷിർ.
റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കാൻ അബ്ഷിർ വഴി അപേക്ഷിക്കുന്നതിന് മൂന്ന് നിബന്ധനകളാണ് ഉള്ളത്.
അപേക്ഷിക്കുന്ന വിദേശിക്ക് സാധുവായതയും കാലാവധി കഴിയാത്തതുമായ ഇഖാമ ഉണ്ടായിരിക്കണം.
വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിൻ്റെ പൂർണ്ണ വിവരങ്ങളും അത് സംബന്ധിച്ച കരാറും ഉണ്ടായിരിക്കണം.
ഒരു വിദേശിക്ക് ഒരു പ്രോപർട്ടി മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ. എന്നിവയാണ് നിബന്ധനകൾ.
അബ്ഷിറിൽ മൈ സർവീസസിൽ, സർവീസസ്, ജനറൽ സർവീസസ് എന്ന രീതിയിൽ ക്ലിക്ക് ചെയ്ത് Applicaion to own property for non saudis എന്ന ഓപ്ഷൻ വഴിയാണു അപേക്ഷ നൽകേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa