ദുബൈയിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുകയാണെങ്കിൽ അത് സൗദി പ്രവാസികൾക്ക് ഗുണം ചെയ്യുമോ ?
ദുബൈയിലേക്ക് ടൂറിസ്റ്റ് വിസക്കാരെ അനുവദിക്കാൻ പോകുന്നുവെന്ന തരത്തിൽ എമിറേറ്റ്സ് എയർലൈൻസ് സൂചന നൽകിയതായ റിപ്പോർട്ട് പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
എന്ന് മുതലാണ് സന്ദർശകർക്ക് വിസ അനുവദിക്കുക എന്നതിനെക്കുറിച്ച് എമിറേറ്റ്സ് അറിയിക്കുന്നില്ലെങ്കിലും സമീപ ഭാവിയിൽ തന്നെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്നാണു കരുതപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേ സമയം ദുബൈയിലേക്ക് വിസിറ്റിംഗ് അനുവദിക്കാൻ തുടങ്ങിയാൽ അത് സൗദി പ്രവാസികൾക്ക് ഗുണം ചെയ്യുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നിലവിൽ യുഎഇയിലേക്കും തിരിച്ചും സൗദി യാത്രാ വിലക്കേർപ്പെടുത്തിയതിനാൽ വിസിറ്റിംഗിൽ ദുബൈയിലേക്ക് അനുമതി ലഭിച്ചാലും സൗദി പ്രവാസികൾക്ക് ദുബൈയിൽ നിന്ന് സൗദിയിലേക്ക് മടങ്ങാൻ സാധിക്കില്ല എന്നതാണ് വസ്തുത.
അതേ സമയം ദുബായ് വിസിറ്റിംഗ് ആരംഭിക്കുകയും അതോടൊപ്പം സൗദി യു എ ഇ യാത്രാ വിലക്ക് നീക്കുകയും ചെയ്‌താൽ സൗദി പ്രവാസികൾക്ക് അത് വലിയ രീതിയിൽ ഗുണം ചെയ്യുകയും ചെയ്യും.
അതോടൊപ്പം ദുബൈയിൽ നിന്ന് സൗദി വിലക്കേർപ്പെടുത്താത്ത മറ്റു രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ലഭ്യമാകുകയും പ്രസ്തുത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് കുറഞ്ഞ ചിലവിൽ മടങ്ങാൻ സാധിക്കുകയും ചെയ്താലും സൗദി യാത്രക്കാർക്ക് ഉപകാരപ്പെട്ടേക്കും.
ഏതായാലും വൈകാതെ ദുബായ് ടൂറിസ്റ്റ് വിസ ഓപ്പൺ ആക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ പ്രവാസികളുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa