ഇഖാമ കാലാവധി അവസാനിച്ച് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് എക്സിറ്റിനായി പ്രത്യേക വർക്ക് പെർമിറ്റ് നൽകിയതായും മരണപ്പെട്ട ആയിരത്തിലധികം വിദേശികളുടെ ആനുകൂല്യങ്ങൾ തൊഴിലുടമകളിൽ നിന്ന് വീണ്ടെടുത്ത് നൽകിയതായും റിയാദ് ലേബർ റിലേഷൻ ഡിപ്പാർട്ട്മെൻ്റ്
റിയാദ്:മരണപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൊഴിലുടമകളിൽ നിന്ന് വീണ്ടെടുത്ത് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എത്തിച്ച് നൽകിയത് സംബന്ധിച്ച് റിയാദിലെ മാനവ വിഭവ ശേഷി മന്ത്രാലയം ലേബർ റിലേഷൻ ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി.
35 മില്യൻ റിയാലിൻ്റെ 1185 കുടിശ്ശികകളാണു ഇത്തരത്തിൽ മന്ത്രാലയത്തിൻ്റെ ഇടപെടൽ കാരണം തീർപ്പ് കൽപ്പിക്കപ്പെട്ടത്.
മരണപ്പെട്ടവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ കുടുംബങ്ങൾക്ക് പണം എത്തിച്ച് നൽകിയത്.
ഇതോടൊപ്പം തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റു വിവിധ കേസുകളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തിയതും മന്ത്രാലയം ലേബർ റിലേഷൻ ഡിപാർട്ട്മെൻ്റ് വ്യക്തമാക്കി.
ഹുറൂബ് കേസുകളുടെ സത്യാവസ്ഥ പരിശോധിച്ച് തീരുമാനമെടുക്കൽ, തൊഴിലുടമയറിയാതെ സ്പോൺസർഷിപ്പ് മാറൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടും.
അതോടൊപ്പം ഇഖാമ അവസാനിക്കുകയും എക്സിറ്റിൽ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് എക്സിറ്റിനായി മാത്രം ലേബർ കാർഡ് ഇഷ്യു ചെയ്ത് നൽകിയ കാര്യവും അധികൃതർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa