ഖത്തറിൽ നിന്ന് കാർ മാർഗം സൗദിയിലേക്ക് കടക്കുന്നതിന് തടസ്സം നേരിട്ടതായി റിപ്പോർട്ട്
ദോഹയിൽ നിന്ന് ദമാമിലേക്ക് കാർ മാർഗം പ്രവേശിക്കുന്നതിനു ഇപ്പോൾ തടസ്സം നേരിടുന്നതായി ഇത്തരത്തിൽ സർവീസ് നടത്തുന്ന മലയാളികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
കഴിഞ്ഞ 11 ദിവസങ്ങളായി ഒരു തടസ്സവുമില്ലാതെ കാർ മാർഗം പ്രവാസികൾ ദോഹയിൽ നിന്ന് സൗദിയിലേക്ക് പ്രവേശിച്ചിരുന്നതായി ഇവർ പറഞ്ഞു.
എന്നാൽ ഇന്ന് (12/08/2021 വ്യാഴം) മുതൽ കാർ മാർഗം സൗദിയിലേക്ക് പോകുന്നതിനു ഖത്തർ എമിഗ്രേഷനിൽ നിന്നും അനുമതി ലഭിക്കുന്നില്ല എന്നാണു ഇവർ അറിയിക്കുന്നത്.
500 റിയാലിനു ദമാമിൽ ചുരുങ്ങിയ മണിക്കൂറുകൾക്കകം എത്താൻ സാധിക്കുമായിരുന്നതിനാൽ സൗദി പ്രവാസികൾ പലരും കര മാർഗം അതിർത്തി കടക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.
അതേ സമയം ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള ബസ് സർവീസിനു തടസ്സം ഉണ്ടോ എന്നതിനെക്കുറിച്ച് ഇത് വരെ റിപ്പോർട്ടുകൾ കിട്ടിയിട്ടില്ല.
ബസ് മാർഗം ഹുഫൂഫിലേക്ക് 250 റിയാലിനും ദമാമിലേക്ക് 350 റിയാലിനുമായിരുന്നു സർവീസുകൾ ഒരുക്കിയിരുന്നത്.
ഏതായാലും വരും മണിക്കൂറുകളിൽ ഇവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ടാക്സി സർവീസ് നടത്തുന്നവർ അറേബ്യൻ മലയാളിയോട് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa