ഡിസ്കവർ ഖത്തറിൽ റൂമുകൾ ലഭിക്കുന്നില്ല; പ്രവാസികളുടെ മടക്ക യാത്ര നീളുന്നു
ദോഹ: ഖത്തറിലെത്തുന്ന പ്രവാസികൾക്ക് ഡിസ്കവർ ഖത്തർ വഴി നിർബന്ധിത ക്വാറൻ്റീൻ ആവശ്യമാണെന്നിരിക്കേ ഹോട്ടൽ റൂമുകൾ ലഭ്യമാകാതെ പ്രയാസത്തിലായി ആയിരക്കണക്കിനാളുകൾ.
ഖത്തർ പ്രവാസികളും ഖത്തറിൽ 14 ദിവസം താമസിച്ച് മറ്റു രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുമെല്ലാം റൂം കിട്ടാത്തതിനാൽ പ്രയാസം അനുഭവപ്പെടുന്നുണ്ട്.
ഖത്തറിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഖത്തർ പ്രവാസികൾക്കും മടങ്ങിയെത്തുന്ന സമയം രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമായതിനാലും സൗദിയിലേക്കും മറ്റുമുള്ള പ്രവാസികളുടെ ഒഴുക്ക് വർദ്ധിച്ചതിനാലുമാണ് ഡിസ്കവർ ഖത്തറിൽ റൂമുകൾ ലഭ്യമാകുന്നത് കുറഞ്ഞത്.
ഓഗസ്ത് 27 വരെ ഇപ്പോൾ ഹോട്ടൽ ബുക്കിംഗ് ഫുൾ ആയിട്ടുണ്ടെന്നാണു അറേബ്യൻ മലയാളി ചില ട്രാവൽ ഏജൻ്റുമാരുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിച്ചത്.
ഖത്തറിൽ ഓഗസ്റ്റ് 28 നു സ്കൂൾ തുറക്കുമെന്നതിനാൽ സ്കൂൾ തുറക്കും മുംബ് മടങ്ങിയെത്താൻ സാധിക്കാത്തതിനാൽ നിരവധി ഖത്തർ കുടുംബങ്ങളാണു പ്രയാസങ്ങൾ അനുഭവപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾകും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa