Friday, November 29, 2024
Saudi ArabiaTop Stories

വിസിറ്റ് വിസാ കാലാവധി സെപ്തംബർ 30 വരെ നീട്ടുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം; ഇഖാമ, റി എൻട്രി കാലാവധിയും സെപ്തംബർ 30 വരെ നീട്ടുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളിലുള്ളവരുടെ വിസിറ്റ് വിസാ കാലാവധി സെപ്തംബർ 30 വരെ നീട്ടി നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിസിറ്റ് വിസാ കാലാവധി നീട്ടി നൽകുന്നത് തികച്ചും സൗജന്യമായിട്ടായിരിക്കും. https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്ക് വഴി വിദേശികൾക്ക് വിസാ കാലാവധി നീട്ടാൻ അപേക്ഷിക്കാം.

കൊറോണക്ക് ശേഷം സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഉള്ള കാലാവധി കഴിഞ്ഞ വിസിറ്റ് വിസ ഉള്ളവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

നേരത്തെ ജവാസാത്ത് അറിയിപ്പിൽ ഇഖാമക്കും റി എൻട്രിക്കുമൊപ്പം വിസിറ്റ് വിസകളും ഓഗസ്ത് 31 വരെ നീട്ടുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ വിസിറ്റിംഗ് വിസകൾ സെപ്തംബർ 30 വരെ നീട്ടി നൽകുമെന്ന വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് വന്നതോടെ ഇഖാാമ, റി എൻട്രി കാലാവധിയും അത് പോലെ സെപ്തംബർ 30 വരെ നീട്ടി നൽകാൻ സാധ്യതയുണ്ടെന്ന് പലരും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ പ്രാവശ്യം ജൂൺ 30 വരെ ഇഖാമ റി എൻട്രി കാലാവധികൾ പുതുക്കി നൽകുമെന്നായിരുന്നു ജവാസാത്ത് പ്രസ്താവനയെങ്കിലും പുതുക്കിയപ്പോൾ ജൂലൈ 31 വരെ എല്ലാവർക്കും കാലാവധി നീട്ടി നൽകിയിരുന്നു.

ഏതായാലും വരും ദിനങ്ങളിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികൾ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിനു പ്രവാസികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്