Sunday, April 20, 2025
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസും പ്രതീക്ഷിച്ച് ആയിരക്കണക്കിന് സൗദി പ്രവാസികൾ; മെസ്സേജ് വന്നില്ലെങ്കിലും ഇമ്യൂൺ ആയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വഴിയുണ്ട്

തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതും പ്രതീക്ഷിച്ച് നാട്ടിലും ഖത്തറിലും മാലിദ്വീപിലും മറ്റും ആയിരക്കണക്കിനു പ്രവാസികളാണു കാത്തിരിക്കുന്നത്.

ഇമ്യൂൺ ആാകാൻ വേണ്ടി എല്ലാ രേഖകളും സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്ത് പലരും കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.

നേരത്തെ അപേക്ഷകൾ സമർപ്പിച്ച് മണിക്കൂറുകൾ കൊണ്ടോ മാക്സിമം അഞ്ച് ദിവസങ്ങൾ കൊണ്ടോ ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ചിരുന്ന സ്ഥാനത്താണിപ്പോൾ 12 ഉം 13 ഉം ദിവസങ്ങളായിട്ടും ഒരു പ്രതികരണവും കാണാതിരിക്കുന്നത്.

അപേക്ഷ തള്ളിയതാണോ എന്ന് പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ വീണ്ടും അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുംബോൾ നിലവിൽ അപേക്ഷയുണ്ടെന്നും അത് പ്രൊസസിംഗിൽ ആണെന്നുമുള്ള നോട്ടിഫിക്കേഷൻ ആണു ലഭിക്കുന്നത്.

നേരത്തെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ബ്ളോക്ക് ലഭിക്കുകയും പിന്നീട് ബ്ളോക്ക് ഓപൺ ആകുകയും ചെയ്ത ശേഷം അപേക്ഷിച്ചവരാണു ഇപ്പോൾ ഇമ്യൂൺ ആകാൻ വൈകുന്നവരിൽ ഭൂരിഭാഗവും എന്നാണു അറിയാൻ സാധിക്കുന്നത്.

അതേ സമയം ചിലർക്ക് ഇമ്യൂൺ ആയെന്ന മെസേജ് ലഭിച്ചില്ലെങ്കിലും മുഖീം സൈറ്റിൽ ചെക്ക് ചെയ്യുംബോൾ ഇമ്യൂൺ ആയതായി കാണാൻ സാധിച്ച അനുഭവം അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിരുന്നു.

മുഖീമിൽ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ഇഖാമ നംബറും ഡേറ്റ് ഓഫ് ബർത്തും നൽകിയാൽ അടുത്ത പേജിലേക്ക് പോകാൻ സാധിക്കുന്നുണ്ടെങ്കിൽ അയാൾ ഇമ്യൂൺ ആണെന്ന് മനസ്സിലാക്കം.

എന്നാൽ മുകളിലെ ലിങ്കിൽ ഇഖാമ നംബറും ഡേറ്റ് ഓഫ് ബർത്തും നൽകുന്ന സമയം അടുത്ത പേജിലേക്ക് പോകാതിരിക്കുകയും The resident is not immune in Tawakkalna data, please register as Not Vaccinated Resident എന്ന നോട്ടിഫിക്കേഷൻ കാണിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഇമ്യൂൺ ആയിട്ടില്ല എന്ന് ഉറപ്പിക്കുകയും ചെയ്യാം.

മുകളിലെ ലിങ്കിൽ ചെക്ക് ചെയ്ത് ഇമ്യൂൺ ആണെന്ന് സ്ഥിരീകരിച്ചിട്ടും തവക്കൽനാ ആപിൽ അപ് ഡേഷൻ വന്നില്ലെങ്കിൽ ആപ് അപ്ഡേറ്റ് ചെയ്യുകയോ ലോഗ് ഔട്ട് ചെയ്ത് രണ്ടാമത് എൻ്റർ ചെയ്യുകയോ മറ്റോ ഒക്കെ ചെയ്ത് നോക്കാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്