മുഖീമിൽ രെജിസ്റ്റർ ചെയ്യേണ്ടതെപ്പോൾ ? ഓരോ വിഭാഗവും രെജിസ്റ്റർ ചെയ്യേണ്ട ലിങ്കുകൾ ഏതെല്ലാം? തവക്കൽനായിൽ ഇമ്യൂൺ ആകാൻ ചെയ്യേണ്ട എളുപ്പ വഴി ? സൗദിയിലേക്ക് പറക്കും മുംബ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സൗദിയിലേക്ക് പ്രവേശിക്കുന്ന ഇഖാമയുള്ളവർക്കും പുതിയ വിസക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കുമെല്ലാം മുഖീം രെജിസ്റ്റ്രേഷൻ നിർബന്ധമാണെന്നതിനാൽ സൗദിയിലേക്ക് കടക്കുന്നതിനു മുംബ് യാത്രക്കാർ മുഖീമിൽ രെജിസ്റ്റർ ചെയ്യേണ്ടത് എത്ര മണിക്കൂർ മുംബാണെന്ന ചോദ്യം പല പ്രവാസികളും ചോദിക്കുന്നുണ്ട്.
ഇഖാമയുള്ളവർ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ നടത്താനായി https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ആണു രെജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടത്.
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ ആകാത്ത ഇഖാമയുള്ളവരാണെങ്കിൽ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിലുമാണു രെജിസ്റ്റ്രേഷൻ നടത്തേണ്ടത്. ഇമ്യൂൺ ആകാത്തവർ സൗദിയിൽ 7 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻ്റീനിൽ കഴിയേണ്ടതുണ്ടെന്ന് ഓർക്കുക.
സൗദി അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തത്തിന് ശേഷം പുതിയ വിസയിലോ വിസിറ്റിംഗ് വിസയിലോ പോകുന്നവരാണെങ്കിൽ https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിലാണു രെജിസ്റ്റർ ചെയ്യേണ്ടത്..
അതേ സമയം സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ പോകുന്ന പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്കിലും രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
പ്രധാനമായും പ്രവാസികൾ ഉന്നയിക്കുന്ന ഒരു ചോദ്യമാണ് എപ്പോഴാണ് മുഖീമിൽ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടത് എന്നത്.
സൗദിയിൽ എത്തുന്നതിൻ്റെ 72 മണിക്കൂർ മുംബാണു മുഖീമിൽ രെജിസ്റ്റർ ചെയ്യേണ്ടത് എന്നാണ് പൊതുവായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മുഖീം സൈറ്റിലും ഇതേ നിർദ്ദേശം കാണാൻ സാധിക്കും.
അതേ സമയം സൗദിയിലേക്ക്പോകുന്ന ദിവസം രെജിസ്റ്റർ ചെയ്യുന്നത് കൊണ്ടും സൗദിയിലേക്ക് പോകുന്നതിൻ്റെ 5 ദിവസം മുംബ് വരെ രെജിസ്റ്റർ ചെയ്യുന്നത് കൊണ്ടും പ്രശ്നങ്ങളൊന്നും ഇല്ല എന്നതാണു വസ്തുത. മുഖീമിൽ നമ്മൾ രെജിസ്റ്റർ ചെയ്യാനായി ശ്രമിക്കുന്ന സമയം ഇത് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണത്തിന് 21 ആം തിയതി പോകാനുള്ള ഒരാൾക്ക് 16 ആം തീയതി തന്നെ രെജിസ്റ്റർ ചെയ്യാൻ സാധിക്കും. അതോടൊപ്പം 16 ആം തീയതി പോകാനുള്ള ഒരാൾക്ക് 16 ആം തീയതി തന്നെ രെജിസ്റ്റർ ചെയ്താലും രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നുമുണ്ട്.
എങ്കിലും ഔദ്യോഗികമായി നിർദ്ദേശിക്കപ്പെട്ടത് പോലെ സൗദിയിലേക്ക് കടക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് (72 മണിക്കൂർ) തന്നെ രെജിസ്റ്റ്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കി പ്രിൻ്റ് ഔട്ട് കയ്യിൽ സൂക്ഷിക്കുന്നതാകും ബുദ്ധി. കാരണം പിന്നീട് ഏതെങ്കിലും രീതിയിലുള്ള നെറ്റ് വർക്ക് പ്രശനങ്ങളോ മറ്റേതെങ്കിലും പ്രയാസങ്ങളോ നേരിട്ടാൽ വൈകി രെജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നവർക്കത് പ്രയാസം സൃഷ്ടിക്കും.
മുഖീമിൽ രെജിസ്റ്റർ ചെയ്യേണ്ടത് ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് 14 ദിവസം ക്വാറൻ്റീനിൽ കഴിയാൻ പോകുന്ന സമയം അല്ലെന്നും മറിച്ച് പ്രസ്തുത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബാണെന്നും പ്രത്യേകം ഓർക്കുക.
ഇപ്പോഴും തവക്കൽനായിൽ ഇമ്യൂൺ ആക്കുന്നതെങ്ങനെയാണെന്ന് അറിയാത്ത പല പ്രവാസി സുഹൃത്തുക്കളും ഉണ്ടെന്ന് അറേബ്യൻ മലയാളിയുടെ ഇൻ ബോക്സിൽ വരുന്ന മെസേജുകൾ വ്യക്തമാക്കുന്നുണ്ട്.
നാട്ടിൽ നിന്നും സൗദി അംഗീകൃത വാക്സിൻ എടുത്തവർ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്ക് വഴിയാണു അപേക്ഷിക്കേണ്ടത്.
പ്രസ്തുത ലിങ്കിൽ നാട്ടിൽ നിന്നും എടുത്ത രണ്ട് ഡോസ് ഡേറ്റ് ഉള്ള വാക്സിൻ സർട്ടിഫിക്കറ്റും പാസ്പോർട്ട് കോപിയും അപ് ലോഡ് ചെയ്താണു ഇമ്യൂൺ ആകാൻ സമർപ്പിക്കേണ്ടത്. നിലവിൽ രണ്ട് ഡോസ് ഡേറ്റുകളും ഉള്ള കേന്ദ്ര സർക്കാരിന്റെ വാക്സിൻ സർട്ടിഫിക്കറ്റ് തന്നെ സമർപ്പിക്കുന്നതിന് പര്യാപ്തമാണ്. എല്ലാ ഫയലുകളും ഒരു എം ബിയിൽ താഴെ സൈസ് ഉള്ള പി ഡി എഫ് ഫയൽ ആയിരിക്കണം എന്നോർക്കുക.
മൂന്ന് ഓപ്ഷനുകളാണു അപ് ലോഡ് ചെയ്യാൻ ഉണ്ടായിരിക്കുക. ആദ്യത്തേതിൽ പാസ്പോർട്ട് കോപി, രണ്ടാമത്തേതിൽ വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചാൽ മതി. മൂന്നാമത്തെ ഓപ്ഷൻ ഒന്നും ചെയ്യാതെയിടുകയോ അവിടെ ഇഖാമാ കോപി അപ് ലോഡ് ചെയ്യുകയോ ചെയ്യാം. നാട്ടിൽ സൗദി മൊബൈൽ നംബർ വർക്ക് ചെയ്യുന്നില്ലെങ്കിൽ ഇമെയിൽ ഐ ഡി ഉപയോഗിച്ചാലും രെജിസ്റ്റർ ചെയ്യുംബോൾ ഒ ടി പി ലഭ്യമാകും. പാസ്പോർട്ടിൻ്റെ ഫസ്റ്റും ലാസ്റ്റും പേജുകൾ സ്കാൻ ചെയ്ത് ഒരുമിപ്പിക്കുംബോൾ അഡ്രസ് ഇല്ലാത്ത പേജുകൾ ഒഴിവാക്കുന്നതായിരികും കൂടുതൽ നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa