ഇഖാമ പുതുക്കൽ ആരംഭിച്ചു; ഇന്ന് പുതുക്കി ലഭിച്ചവർക്ക് ഓഗസ്ത് 31 വരെ മാത്രം കാലാവധി ലഭിച്ചതായി റിപ്പോർട്ട്
ജിദ്ദ: സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ ചിലരുടെ ഇഖാമകൾ പുതുക്കി ലഭിച്ചു.
എന്നാൽ ഇന്ന് പുതുക്കി ലഭിച്ചവർക്ക് ഓഗസ്ത് 31 വരെ മാത്രമാണു കാലാവധി നീട്ടി ലഭിച്ചിട്ടുള്ളത് എന്നാണു അറേബ്യൻ മലയാളിയെ അറിയിച്ചത്.
അതേ സമയം ഓഗസ്ത് 31 വരെ ഇഖാമ പുതുക്കിയവരുടെ റി എൻട്രി വിസ പുതുക്കപ്പെട്ടിട്ടില്ല എന്നും അവർ വ്യക്തമാക്കി.
സെപ്തംബർ 30 വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി ലഭിക്കുമെന്ന് സൗദി ജവാസാത്ത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ഓഗസ്ത് 31 വരെ പുതുക്കി ലഭിച്ചവർ വരും ദിനങ്ങളിൽ തങ്ങളുടെ ഇഖാമയും റി എൻട്രിയും സെപ്തംബർ 30 വരെ പുതുക്കി ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.
നേരത്തെ ഓഗസ്ത് 31 വരെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയുമെല്ലാം പുതുക്കുമെന്ന് സൗദി ജവാസാത്ത് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇന്ന് സെപ്തംബർ 30 വരെ പുതുക്കി നൽകുമെന്ന് സൗദി ജവാസാത്ത് പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിനു പ്രവാസികൾ വലിയ പ്രതീക്ഷയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa