ഇന്ന് കൂടുതൽ പേർക്ക് റി എൻട്രി വിസ പുതുക്കി ലഭിച്ചു; ഖത്തറിലും മാലിദ്വീപിലും മറ്റും കഴിയുന്ന സൗദി പ്രവാസികൾക്ക് ആശ്വാസം
ദോഹ: കാലാവധി കഴിഞ്ഞ റി എൻട്രി വിസകൾ പുതുക്കുമെന്ന ജവാസാത്ത് പ്രഖ്യാപനത്തെത്തുടർന്ന് ഇന്ന് കൂടുതൽ പേരുടെ റി എൻട്രി വിസകൾ പുതുക്കിയതായി റിപ്പോർട്ട്.
അതേ സമയം ഇന്നും കഴിഞ്ഞ ദിവസങ്ങളിലും പുതുക്കിയവരുടേതെല്ലാം പരമാവധി കാലാവധി ഓഗസ്ത് 31 വരെയാണു ലഭിച്ചതെന്ന് അനുഭവസ്ഥർ അറേബ്യൻ മലയാളിയോട് പറഞ്ഞു.
എങ്കിലും നിലവിൽ ഖത്തറിലും മാലിദ്വീപിലും മറ്റും കഴിയുന്ന നൂറു കണക്കിനു സൗദി പ്രവാസികൾക്ക് ഓഗസ്ത് 31 വരെയെങ്കിലും പുതുക്കി ലഭിച്ചത് വലിയ ആശ്വാസമായിട്ടുണ്ട്.
കാരണം പലരും ഓഗസ്ത് 31 വരെ ഓട്ടോമാറ്റിക്കായി പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആാഴ്ചകളിൽ ഖത്തറിലേക്കും മാലിദ്വീപിലേക്കും വിമാനം കയറി ക്വാറൻ്റീനിൽ കഴിയുകയായിരുന്നു.
പല പ്രവാസികൾക്കും കഫീലുമായി ബന്ധപ്പെട്ട് പുതുക്കുന്നതിനു പല വിധ തടസ്സങ്ങൾ ഉള്ളതിനാൽ ഓട്ടോമാറ്റിക്കായി പുതുക്കുന്നത് മാത്രമായിരുന്നു അവസാന അഭയം. ഏതായാലും ഓഗസ്ത് 31 വരെ റി എൻട്രി വിസ പുതുക്കി നൽകിയത് ഇവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
ഇഖാമയും റി എൻട്രിയും സെപ്തംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് കഴിഞ്ഞ ദിവസം ജവാസാത്ത് വീണ്ടും അറിയിച്ചത് നാട്ടിലുള്ള നിരവധി പ്രവാസികൾക്കും ഗുണം ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa