Wednesday, November 27, 2024
Kerala

പ്ലസ് വൺ അഡ്മിഷനു നീന്തൽ സർട്ടിഫിക്കറ്റ്; സ്പോർട്സ് കൗൺസിൽ നടപടിക്കെതിരെ രൂക്ഷ വിമർശനം

പ്ലസ് വൺ അഡ്മിഷനു നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സ്പോർട്സ് കൗൺസിൽ സ്വീകരിച്ച സമീപനത്തിനെതിരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലിയുടെ രൂക്ഷ വിമർശനം. അഷ്രഫലിയുടെ പോസ്റ്റ്‌ ഇങ്ങനെ വായിക്കാം.

“സ്‌പോർട്സ് കൗൺസിലുകൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിക്കേണ്ടത് പ്ലസ് വൺ അഡ്മിഷന് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വന്ന് കുട്ടികൾ തിക്കും തിരക്കും കൂട്ടി വാർത്തയായല്ല,
ചെറുപ്പത്തിലേ കുട്ടികൾക്ക് കായികമായി വളരാൻ പദ്ധതിയുണ്ടാക്കി അവരെ ഒളിമ്പ്യൻമാരാക്കി മാറ്റിയാണ്.

നീന്തൽ സർട്ടിഫിക്കറ്റിനു ഈ കോവിഡ് കാലത്ത് എല്ലാ പ്രോട്ടോകാളും ലംഘിച്ചു കുട്ടികളെ ഇങ്ങിനെ ഒരുമിച്ചു കൂട്ടിയത് സർക്കാരിന്റെ സ്പോർട്സ് കൗൺസിലിന്റെ തലതിരിഞ്ഞ തീരുമാനമാണ്.

പഞ്ചായത്ത്‌ പ്രസിഡെന്റുമാർ നൽകിയിരുന്ന സർട്ടിഫിക്കറ്റ് ‘ഞങ്ങൾ നൽകും അത് ഞങ്ങളുടെ അധികാരമാണ് ‘ എന്ന അഹങ്കാരത്താൽ ജില്ലാ സ്പോർട്സ് കൗൺസിലിലേക്ക് മാറ്റുകയാണ് ഉണ്ടായത്.

വിദ്യാർത്ഥി പ്രശ്നങ്ങളിൽ പ്രതികരിക്കാൻ മടിയില്ലാത്ത മലപ്പുറം നിയോജകമണ്ഡലത്തിലെ msf പ്രവർത്തകർ നടത്തിയ സമരം മൂലം ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത്‌, നഗരസഭ തലങ്ങളിലേക്ക് വികേന്ദ്രീകരിച്ചിരിക്കുന്നു. ഇതും സമാന്യം തിരക്ക് സൃഷ്ടിക്കും.

പഴയ പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തന്നെ നൽകുന്ന വിധത്തിലായാലേ സർട്ടിഫിക്കറ്റ് വിതരണം സാമൂഹ്യ അകലം പാലിച്ചും തിരക്കില്ലാതെയും വിതരണം ചെയ്യാനാവൂ.

പിന്നെ സ്പോർട്സ് കൗൺസിലുകാരോട്…
സർട്ടിഫിക്കറ്റ് നൽകുന്ന കുട്ടികൾക്കെല്ലാം നീന്തൽ പഠിക്കാനുള്ള സൗകര്യം കൂടി
ഉടൻ ഏർപ്പാട് ചെയ്യണം”

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്