Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ചുരുങ്ങിയ ചെലവിൽ എത്താൻ നിലവിൽ പ്രവാസികൾക്ക് സ്വീകരിക്കാൻ സാധിക്കുന്ന മാർഗങ്ങൾ അറിയാം

സൗദിയിലേക്ക് ചെലവ് ചുരുക്കി ഏതെങ്കിലും രീതിയിൽ എത്താൻ സാധിക്കുമോ എന്ന ചോദ്യം നിരവധി പ്രവാസി സുഹൃത്തുക്കളാണു അറേബ്യൻ മലയാളിയോട് ഇൻബോക്സിലൂടെ ചോദിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ ട്രാവൽ ഏജൻസികൾ നൽകിയ വിവരങ്ങൾ പ്രകാരം ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ താഴെ കൊടുക്കുന്നു.

നിലവിൽ ഖത്തർ വഴിയാണ് പ്രവാസികൾക്ക് ചെലവ് ചുരുക്കി സൗദിയിലെത്താൻ സാധ്യമാകുന്ന ഏക മാർഗം.

ഖത്തർ വഴിയുള്ള പാക്കേജുകൾക്ക് ട്രാവൽ ഏജൻസികളെ സമീപിക്കുന്ന സമയം അവരോട് 10 ദിവസത്തെ ഡിസ്കവർ ഖത്തർ ക്വാറൻ്റീനും ഖത്തർ വരെയുള്ള ടിക്കറ്റും മാത്രം നൽകാൻ ആവശ്യപ്പെടുക.

ഇത്തരത്തിൽ ഖത്തറിലെ പത്ത് ദിവസ ഡിസ്കവർ ക്വാറൻ്റീൻ പാക്കേജും ഖത്തർ വരെയുള്ള ടിക്കറ്റും മാത്രം ശരാശരി 75,000 രൂപക്ക് നൽകാൻ സാധിക്കുമെന്നാണു ട്രാവൽ ഏജൻസികൾ അറിയിച്ചത്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഡിസ്കവർ ഹോട്ടൽ ബുക്കിംഗും ടിക്കറ്റും ലഭിക്കണമെങ്കിൽ യാത്ര ഉദ്ദേശിക്കുന്നതിൻ്റെ കുറച്ച് അധികം ദിവസം മുംബ് തന്നെ ബുക്കിംഗ് നടത്തേണ്ടി വരും എന്നതാണ്.

പത്ത് ദിവസത്തെ ഡിസ്കവർ ഖത്തർ ക്വാറൻ്റീൻ കഴിഞ്ഞ് പുറത്തിറങ്ങിയാൽ പിന്നീട് 4 ദിവസം കൂടി ഖത്തറിൽ കഴിയേണ്ടതുണ്ട്. പല സാമൂഹിക സംഘടനകളും വ്യക്തികളുമെല്ലാം ഇപ്പോൾ 4 ദിവസത്തെ താമസവും ഭക്ഷണവും 500 റിയാലിനു ഒരുക്കുന്നുണ്ടെന്നാണു അറിയാൻ സാധിച്ചത്. അതിനെക്കുറിച്ച് അന്വേഷിച്ച് ഉറപ്പിച്ച് പോകുക.

10 ദിവസത്തെ ഡിസ്കവർ ഖത്തർ ക്വാറൻ്റീനും 4 ദിവസത്തെ പുറത്തെ താമസത്തിനും ശേഷം സൗദിയിലേക്ക് ബസ് മാർഗം പോകാവുന്നതാണ്. ബസിന് ദമാമിൽ എത്താൻ 350 റിയാൽ മാത്രമാണ് ചിലവ്.

ചുരുക്കത്തിൽ മുകളിൽ പരാമർശിച്ച രീതിയിൽ പോകുകയാണെങ്കിൽ പി സി ആർ ടെസ്റ്റ് ചാർജ്ജ് കൂടാതെ
ഏകദേശം 92,000 ഇന്ത്യൻ രൂപയോളമേ ചിലവ് വരികയുള്ളൂ എന്നാണു മനസ്സിലാകുന്നത്.

നിലവിൽ ഏറ്റവും അടുത്തുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് ദോഹയിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കും ഡിസ്കവർ ക്വാറൻ്റീനു പുറമെ അധികം കഴിയേണ്ട 4 ദിവസത്തെ താമസവും എല്ലാം ഒരു പാക്കേജായി എടുക്കുകയാണെങ്കിൽ ഏകദേശം 1,40,000 ത്തോളം രൂപ വരുമെന്നതിനാൽ ചെലവ് ചുരുക്കി ബസ് മാർഗം പോകാൻ തീരുമാനിച്ചാൽ 40,000 ത്തോളം രൂപ ലാഭിക്കാൻ കഴിയും എന്നാണു ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്