രണ്ട് വിഭാഗം ആളുകൾക്ക് മൂന്നാമത് ഡോസ് വാക്സിൻ എടുക്കേണ്ട ആവശ്യകതയുണ്ടെന്ന് സൗദി ആരോഗ്യ വിദഗ്ദൻ
റിയാദ്: രണ്ട് വിഭാഗത്തിൽപ്പെടുന്നവർക്ക് കൊറോണ വാക്സിൻ മൂന്നാമത് ഡോസ് സ്വീകരിക്കേണ്ട ആവശ്യകതയുണ്ടെന്ന് സൗദി പകർച്ചാ വ്യാധി വിഭാഗം കൺസൽട്ടൻ്റ് ഡോ: അലി അശഹ് രി വ്യക്തമാക്കുന്നു.
കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവരും പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവരുമാണ് ആ രണ്ട് വിഭാഗം ആളുകൾ.
സുരക്ഷയാണ് ഇവിടെ പ്രധാനമെന്നും മറിച്ച് ഡോസുകളുടെ എണ്ണമല്ലെന്നും ഡോ: അലി അശഹ്‌രി പറയുന്നു.
വാക്സിൻ വഴി ലഭിക്കുന്ന പ്രതിരോധത്തിനും രോഗം ബാധിച്ചതിനു ശേഷം സ്വാഭാവികമായും ലഭിക്കുന്ന പ്രതിരോധ ശേഷിക്കും നിശ്ചിത കാലയളവുണ്ട്. അതേ സമയം വക ഭേദം വന്ന വൈറസുകൾ പ്രതിരോധ കാലയളവ് കുറച്ചേക്കാം.
വൈറസിൻ്റെ വക ഭേദം മരുന്ന് കംബനികൾ പ്രതീക്ഷിച്ചതിലും ശാസ്ത്രീയ നിഗമനങ്ങൾ പ്രഖ്യാപിച്ചതിലും കുറഞ്ഞ കാലയളവ് പ്രതിരോധ ശേഷിയിലേക്ക് നയിച്ചേക്കാമെന്നും ഡോ: അലി അശഹ് രി സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa