സെപ്തംബർ 30 വരെ റി എൻട്രി നീട്ടുന്നത് പ്രതീക്ഷിച്ച് ആയിരക്കണക്കിന് പ്രവാസികൾ
സൗദി ഭരണാധികാരി സല്മാൻ രാജാാവിൻ്റെ നിർദ്ദേശപ്രകാരം സ്വദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, റി എൻട്രി വിസാ കാലാവധികൾ സെപ്തംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്നത് നിരവധി പ്രവാസികൾ.
നേരത്തെ ജൂലൈ 31 വരെ പുതുക്കി നൽകിയിരുന്നെങ്കിലും ആ സമയം തവക്കൽനായിൽ ബ്ളോക്ക് ആയതിനാൽ ഇമ്യൂൺ ആകാൻ വൈകിയവരാണ് ഇപ്പോൾ സെപ്തംബർ 30 വരെ പുതുക്കുന്നത് പ്രതീക്ഷിച്ച് കഴിയുന്നവരിൽ അധികവും.
കഴിഞ്ഞ ദിവസങ്ങളിൽ ഓഗസ്ത് 31 വരെ ഇഖാമ റി എൻട്രി കാലാവധികൾ പുതുക്കി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യക്ക് പുറത്ത് 14 ദിവസം കഴിയേണ്ടതിനാൽ ഇപ്പോൾ പോയാൽ ഓഗസ്ത് 31 വരെയുള്ള കാലാവധിക്കുള്ളിൽ 14 ദിവസം പൂർത്തിയാക്കാനും കഴിയാത്ത സ്ഥിയിലാണിവരുള്ളത്.
കഫീലുമാർക്ക് പുതുക്കാൻ സാധിക്കുമെങ്കിലും വിവിധ സാഹചര്യങ്ങൾ കൊണ്ട് അങ്ങനെ പുതുക്കി ലഭിക്കുന്നില്ലെന്നത് ഓട്ടോമാറ്റിക്കായി പുതുക്കുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണെന്ന് പല പ്രവാസികളും അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
ഇത് വരെ സെപ്തംബർ 30 വരെ പുതുക്കുന്നത് ആരംഭിച്ചിട്ടില്ലെന്നത് പലരെയും യാത്രാ ഷെഡ്യൂൾ ഉറപ്പിക്കുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നുണ്ട്.
എന്നാൽ ഏതായാലും പുതുക്കുമെന്നതിനാൽ അടുത്ത മാസം 20 ആം തീയതിക്ക് ശേഷം ഖത്തറിൽ നിന്നും മറ്റും സൗദിയിലേക്ക് പറക്കുന്ന തരത്തിൽ പലരും ടിക്കറ്റുകളും പാക്കേജുകളും ബുക്ക് ചെയ്യുന്നുമുണ്ട്.
അതേ സമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇഖാമ റി എൻട്രി കാലാവധികൾ ഓഗസ്ത് 31 വരെ നീട്ടി നൽകിയ നടപടി ഖത്തറിലും മാലിദ്വീപിലും മറ്റും കഴിയുന്ന പ്രവാസികൾക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa