Thursday, November 28, 2024
QatarTop Stories

ഖത്തറിലേക്ക് ഈ മരുന്നുകളുമായി വന്നാൽ ജയിലിലാകും; ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മരുന്നുകൾ കൊണ്ട് വരരുതെന്ന് ദോഹ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

മയക്ക് മരുന്നിൻ്റെ അംശമോ സൈക്കോട്രോപിക് പദാർത്ഥങ്ങളോ അടങ്ങിയ മരുന്നുകളുമായി ഖത്തറിൽ പ്രവേശിക്കുന്നതിനു വിലക്ക് നിലവിലുള്ളതിൻ്റെ പശ്ചാത്തലത്തിലാണു ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Lyrica, Tramadol, Alprazol-am (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codeine, Methadone, Pregabalin എന്നിവ അത്തരം ഗണത്തിൽ പെടുന്ന മരുന്നുകളാണ്.

മുകളിൽ പരാമർശിച്ച മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിക്കുമെന്ന് എംബസി ഓർമ്മപ്പെടുത്തുന്നു.

അതോടൊപ്പം https://www.indianembassyqatar.gov.in/users/assets/pdf/innerpages/prohibitedmedicines.pdf എന്ന ലിങ്കിൽ നിരോധിത മരുന്നുകളുടെ ഫുൾ ലിസ്റ്റ് കാണാമെന്നും എംബസി വ്യക്തമാക്കുന്നു.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മരുന്ന് കൊണ്ട് പോകരുതെന്നും എന്നാൽ സ്വന്തം ആവശ്യങ്ങള്‍ക്കുള്ള നിരോധനമേർപ്പെടുത്താത്ത മരുന്നുകള്‍ അംഗീകൃത ആശുപത്രിയില്‍ നിന്നുള്ള ഡോക്ടറുടെ കൃത്യമായ പ്രിസ്‌ക്രിപ്ഷനോട് കൂടി 30 ദിവസത്തേക്ക് കൊണ്ടുവരാവുന്നതാണെന്നും എംബസി അറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്