സൗദി വീണ്ടും എണ്ണ കയറ്റുമതി കുറക്കുമെന്ന് റിപ്പോർട്ട്
എണ്ണ വില ഉയർത്തുന്നതിനായി സൗദി വീണ്ടും കയറ്റുമതി കുറക്കുമെന്ന് വാൾ സറ്റ്രീറ്റ് ജേർണൽ ഒപെക് ഒഫീഷ്യലുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ജനുവരി അവസാനത്തോടെ പ്രതിദിനം 7.1 മില്ല്യൻ ബാരൽ എന്ന നിലയിലേക്ക് കയറ്റുമതി കുറക്കാനാണു സൗദിയുടെ പദ്ധതി. ഇതോടെ എണ്ണക്ക് ബാരലിനു 80 ഡോളറിനു മുകളിൽ ആയി വില നില നിർത്താനാകുമെന്നാണു പ്രതീക്ഷ.
ഈ വർഷത്തെ ബജറ്റ് പ്രകാരം സൗദിക്ക് വൻ സാംബത്തിക ചെലവ് വരുന്നതിനാലാണു ഇത്തരത്തിലൊരു നീക്കം. ഏകദേശം 20 ബില്ല്യൻ ഡോളറിൻ്റെ അധിക ചെലവാണു രാജ്യത്തിനുണ്ടാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa