Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശികൾക്കും ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടേഴ്സ് ബോഡ് മെംബർ ആകാൻ മത്സരിക്കാം

റിയാദ്: വാണിജ്യ മേഖലക്ക് വൻ ഉത്തേജാനം നൽകുന്ന പുതിയ എക്സിക്യുട്ടീവ് ഭേദഗതികളുമായി സൗദി ചേംബർ ഫെഡറേഷൻ.

സൗദി ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി ഡയറക്ടേഴ്സ് ബോഡ് അംഗമാകുന്നതിനായി ഇനി വിദേശികൾക്കും മത്സരിക്കാമെന്നാണു ചേംബർ ഫെഡറേഷൻ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ഡിസംബർ 1 നു സൗദിയിലെ വിദേശ നിക്ഷേപകർക്കും ചേംബർ ഓഫ് കൊമേഴ്സ് മെംബർ ആകാനുള്ള അനുമതി നൽകിക്കൊണ്ടുള്ള മന്ത്രി സഭാ തീരുമാനത്തിൻ്റെ തുടർച്ചയായാണ് മത്സരിക്കാമെന്ന അറിയിപ്പ് .

പുതിയ നിബന്ധനയനുസരിച്ച് , ചേംബറിന്റെ ഡയറക്ടർ ബോർഡിൽ നിയമിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത എക്സ്പീരീയൻസ് ഉണ്ടായിരിക്കണം, അതേസമയം ഒരു ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അതിന് തതുല്യമായ യോഗ്യതയുള്ളവർക്ക് അഞ്ച് വർഷത്തെ പരിചയം ആവശ്യമാണ് .

മത്സരാർത്ഥിയുടെ പ്രായം 30 വയസ്സിൽ കുറയാൻ പാടില്ല. അതേ സമയം വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിഗ്രിയുണ്ടെങ്കിൽ 25 വയസ്സ് മുതൽ പ്രായമുള്ളയാൾക്കും മത്സരിക്കാം.

അതോടൊപ്പം ബോർഡ് മെംബർ സ്ഥാനത്തേക്ക് ബന്ധുക്കൾ മത്സരിക്കാനും പുതിയ നിബന്ധന പ്രകാരം പാടില്ല. ചേംബർ ബോഡികളുടെ വോട്ടിംഗിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കും.

വിദേശികൾക്ക് മത്സരിക്കാനുള്ള അവസരം ഒരുക്കുന്നത് ഭാവിയിൽ സൗദിയിലേക്ക് വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാൻ സഹായകരമായേക്കുമെന്നാണ് വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്