നേരിട്ട് സൗദിയിലേക്ക് പറക്കാനുള്ള അനുമതി പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് കൂടുതലും നിലവിൽ സൗദിയിലുള്ളവർക്ക്
രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിലേക്ക് പോകാനുള്ള അനുമതി സൗദി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പ്രവാസികൾ വലിയ ആശ്വാസത്തിലാണിപ്പോഴുള്ളത്.
അതേ സമയം നിലവിൽ നാട്ടിലുള്ള ഭൂരിപക്ഷം പ്രവാസികൾക്കും ഈ ആനുകൂല്യം ഇപ്പോൾ പ്രയോജനപ്പെടുത്താൻ സാധിക്കില്ലെന്നതാണു വസ്തുത.
കാരണം നാട്ടിലുള്ള ബഹു ഭൂരിപക്ഷം പ്രവാസികളും ഫസ്റ്റ് ഡോസ് സൗദിയിൽ നിന്നെടുത്തതിൻ്റെ ശേഷമോ അല്ലെങ്കിൽ ഒരു ഡോസും സ്വീകരിക്കാതെയോ ആയിരിക്കും നാട്ടിലേക്ക് പറന്നിരിക്കുക.
സൗദിയിൽ മുഴുവൻ പ്രായക്കാർക്കും സെക്കൻഡ് ഡോസ് നൽകാൻ തുടങ്ങിയത് തന്നെ ജൂലൈ 11 മുതലായിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അതേ സമയം നിലവിൽ സൗദിയിലുള്ള പ്രവാസികൾ സെകൻഡ് ഡോസ് സ്വീകരിക്കുന്നതിനു വേണ്ടി ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഏതെങ്കിലും സാഹചര്യത്തിൽ പെട്ടെന്ന് നാട്ടിൽ പോകേണ്ടി വരികയോ മറ്റോ ചെയ്താൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച് വെച്ചിട്ടുണ്ടെങ്കിൽ പിന്നീട് മടക്ക യാത്ര എളുപ്പമാകുകയും ചെയ്യും.
ഏതായാലും സൗദിയിൽ നിന്ന് ഫുൾ വാക്സിനെടുത്തവർക്ക് മാത്രമാണു നിലവിൽ നേരിട്ട് പ്രവേശനമെങ്കിലും ഘട്ടം ഘട്ടമായി മറ്റു നിയന്ത്രണങ്ങളിലും അയവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa