സൗദിയിലേക്ക് ഈ മാസം തന്നെ നേരിട്ടുള്ള ചാർട്ടേഡ് ഫ്ളൈറ്റുകൾ ഒരുക്കി ട്രാവൽ ഏജൻസികൾ
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് പറക്കാനുള്ള സൗദി സിവിൽ ഏവിയേഷൻ്റെ അനുമതിയായതോടെ ഈ മാസം തന്നെ സൗദിയിലേക്ക് നേരിട്ടുള്ള ചാർട്ടേഡ് ഫ്ളൈറ്റുകൾ ഒരുക്കി ട്രാവൽ ഏജൻസികൾ.
രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് പറക്കാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതിന്റെ പിറകെ ഇന്നലെയായിരുന്നു സിവിൽ ഏവിയേഷൻ സർക്കുലർ ഇറക്കിയത്.
ഈ മാസം വ്യത്യസ്ത തീയതികളിൽ യാത്ര ഷെഡ്യൂൾ ഒരുക്കി വിവിധ ട്രാവൽ ഏജൻസികൾ പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
കൊച്ചിയിൽ നിന്നും റിയാദിലേക്ക് ഏകദേശം 27,000 ത്തോളം രൂപയാണ് ചാർട്ടേഡ് ഫ്‌ളൈറ്റ് ടിക്കറ്റിനു ഈടാക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. ചിലപ്പോൾ റേറ്റ് ഇനിയും കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്.
നിലവിൽ നാട്ടിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവരായി കൂടുതലൊന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നതിനാൽ തുടക്കത്തിൽ ഈ വിഭാഗത്തിൽ പെട്ട യാത്രക്കാർ കുറയാനാണു സാധ്യത.
ആരോഗ്യ പ്രവർത്തകർക്ക് മടങ്ങാനായി നേരത്തെത്തന്നെ സൗദിയിലേക്ക് നേരിട്ടുള്ള ചാർട്ടേഡ് ഫ്ളറ്റ് സർവീസുകൾ ലഭ്യമാണ്.
ഈജിപ്തിൽ നിന്നും സെപ്തംബർ ഒന്ന് മുതൽ സാധാരണ സർവീസുകൾ സൗദിയിലേക്ക് ആരംഭിക്കുമെന്ന് ഈജിപ്ത് എയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa