സൗദിയിൽ മൂന്നാമത് ബൂസ്റ്റർ ഡോസ് ഉടൻ നൽകിത്തുടങ്ങും
സൗദിയിൽ കൊറോണക്കെതിരെയുള്ള മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ഉടൻ നൽകിത്തുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അവയവാമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കും ഡയാലിസിസ് രോഗികൾക്കുമായിരിക്കും മൂന്നാമത് ഡോസ് നൽകിത്തുടങ്ങുക.
മുകളിൽ പരാമർശിച്ച വിഭാഗങ്ങൾക്ക് അടുത്ത മാസം ആദ്യം മുതൽ മൂന്നാമത് ഡോസ് വിതരണം ചെയ്യൽ ആരംഭിച്ചേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പല രാജ്യങ്ങളും നിലവിൽ മൂന്നാമത് ഡോസ് വാക്സിൻ ബൂസ്റ്റർ ഡോസായി നൽകി വരുന്നുണ്ട്.
ബൂസ്റ്റർ ഡോസ് നൽകുമെന്ന് യു എ ഇ ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞും അല്ലാത്തവർക്ക് 6 മാസം കഴിഞ്ഞുമായിരിക്കും ബൂസ്റ്റർ ഡോസ് നൽകുക എന്നായിരുന്നു യു എ ഇ അറിയിപ്പ്.
പുതിയ ഡെൽറ്റ വക ഭേദത്തിൽ നിന്നും സംരക്ഷണം നൽകാൻ ബൂസ്റ്റർ ഡോസ് സഹായകരമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa