നേരിട്ട് മടങ്ങുന്ന പ്രവാസികളുമായി സൗദിയയുടെ വിമാനം നാളെ കൊച്ചിയിൽ നിന്ന് പറക്കും; വരും ദിനങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് വിമാനക്കംബനികൾ
കൊച്ചി: സൗദിയിലേക്ക് മടങ്ങുന്നതിനു ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഗസ്ത് 29 ഞായറാഴ്ച പ്രവാസികളെയും വഹിച്ച് സൗദിയയുടെ വിമാനം ആദ്യ സർവീസ് നടത്തും.
ആദ്യ വിമാനത്തിൽ 395 യാത്രക്കാരായിരിക്കും ഉണ്ടായിരിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് അവധിയിലെത്തിയ മുഴുവൻ പ്രവാസികൾക്കും നേരത്തെ അനുമതിയുള്ള ആരോഗ്യ പ്രവർത്തകർക്കുമാണ് നേരിട്ട് സാദിയിലേക്ക് പറക്കാൻ അനുമതി.
വരും ദിനങ്ങളിൽ സൗദി എയർലൈൻസിൻ്റെ തന്നെ മൂന്ന് സർവീസുകൾക്ക് പുറമെ അടുത്ത മാസം മുതൽ ഇൻഡിഗോയും കൂടുതൽ സർവീസുകൾ സൗദിയിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ സൗദിയിൽ നിന്ന് വാക്സിനെടുത്തവർക്ക് മടങ്ങാനാകുമെന്ന ഇളവ് വരും ദിനങ്ങളിൽ നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും ലഭിച്ചേക്കുമെന്നാണു പ്രവാസികൾ പ്രതീക്ഷിക്കുന്നത്.
സ്കൂളുകൾ തുറക്കുന്നതും മറ്റു ഗൾഫ് രാജ്യങ്ങളെല്ലാം അതിർത്തികൾ ഓപണാക്കിയതുമെല്ലാം തവക്കൽനായിൽ ഇമ്യൂൺ ആയവർക്കെല്ലാം മടങ്ങുന്നതിനുള്ള അനുമതിക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa