Sunday, November 24, 2024
Saudi ArabiaSportsTop StoriesTravel

ആറ് ഭൂഖണ്ഡങ്ങളിലെ 153 രാജ്യങ്ങളിൽ സൗദി രാജകുമാരൻ വലീദ് ബിൻ ത്വലാൽ നടത്തിയ ടൂറിസം-സ്പോർട്സ് അനുഭവങ്ങളുടെ വീഡിയോ വൈറലാകുന്നു

സമീപ കാലങ്ങളിലായി ആറ് ഭൂഖണ്ഡങ്ങളിലെ 153 രാജ്യങ്ങളിൽ താൻ നടത്തിയ ടുറിസം-സ്പോർട്സ് അനുഭവങ്ങളുടെ വീഡിയോകൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വെച്ച് അറബ് കോടീശ്വരനും സൗദി രാജകുടുംബാംഗവുമായ വലീദ് ബിൻ ത്വലാൽ.

അതേ സമയം ഈ 153 രാജ്യങ്ങളിൽ തനിക്ക് ഏറ്റവും മനോഹരമായിത്തോന്നിയത് സൗദി അറേബ്യയിലെ നിയോം ആണെന്ന് രാജകുമാരൻ വ്യക്തമാക്കുന്നു.

40 വിവിധ സ്പോർട്സ് ആക്റ്റിവിറ്റികൾ പ്രാക്റ്റീസ് ചെയ്യുന്ന രംഗങ്ങൾ ചേർത്ത് കൊണ്ട് പുറത്തിറക്കിയ ക്ളിപ്പിൽ വിവിധ രാജ്യങ്ങളിൽ എന്ത് പ്രവർത്തനമാണു ചെയ്തതെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയിൽ നടത്തമാണ് രാജകുമാരൻ പരീക്ഷിച്ചത്. താജ്മഹലിന്റെ മുംബിൽ നിൽക്കുന്ന ദൃശ്യവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച സ്പോർട്സ് അനുഭവമാണു നിയോം നൽകിയതെന്ന് രാജകുമാരൻ പറയുന്നു. നിയോമിൽ സ്വിമ്മിംഗ്, ബീച്ച് വോളിബോൾ, വാട്ടർ സ്കൈയിംഗ്, ബീച്ച് ഹാൻഡ്ബാൾ, മൗണ്ടൻ വാക്കിംഗ്, ഡൈവിംഗ്, ജോഗിംഗ്, സൈക്ളീംഗ് എന്നിവയെല്ലാം അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്.

രാജകുമാരൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നടത്തിയ കായിക പ്രവർത്തനങ്ങളുടെ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്