Sunday, September 22, 2024
Top StoriesU A E

ആശ്വാസ വാർത്ത; ഇനി വാക്സിനെടുത്തവർക്കെല്ലാം യു എ ഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ പറക്കാം

ദുബൈ: വാക്സിനെടുത്ത എല്ലാ രാജ്യക്കാർക്കും ഓഗസ്ത് 30 ഞായറാഴ്ച മുതൽ യു എ ഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ്.

നേരത്തെ വിലക്കേർപ്പെടുത്തിയ രാജ്യക്കാർക്കും പുതിയ ഇളവ് ബാധകമാകുമെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ചായിരിക്കണം യു എ ഇയിലേക്ക് പറക്കേണ്ടത്.

മോഡേണ, ഫൈസർ,ജോൺസൺ ആന്റ് ജോൺസൺ , ആസ്ട്രാസെനക്ക -കോവിഷീൽഡ്‌, സിനോഫാം, സിനോവാക്-കൊറോണവാക് എന്നിവയാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ.

ടൂറിസ്റ്റ് വിസകളുള്ളവർക്ക് വാക്സിൻ സർട്ടിഫിക്കറ്റുകൾ അൽ ഹുസ്ൻ ആപിൽ രെജിസ്റ്റർ ചെയ്യാമെന്നും യു എ ഇയിലെ റെസിഡൻസിനു ആപ് വഴി ലഭിക്കുന്ന സേവനങ്ങൾ ലഭ്യമാകുമെന്നും അറിയിപ്പിൽ പറയുന്നു.

യു എ ഇയുടെ പുതിയ അറിയിപ്പ് ഇത് വരെ വിലക്കേർപ്പെടുത്തിയിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആശ്വാസമായേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്