യു എ ഇ ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനാനുമതി നൽകിയത് സൗദി പ്രവാസികൾക്ക് ഗുണം ചെയ്യുമോ ? നിലവിൽ സൗദിയിലേക്ക് 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം
തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള യു എ ഇയുടെ തീരുമാനം തങ്ങൾക്ക് ഗുണം ചെയ്യുമോ എന്ന് നിരവധി സൗദി പ്രവാസികൾ സംശയം ഉയർത്തുന്നുണ്ട്.
എന്നാൽ ഏറ്റവും അവസാനം സൗദി വിലക്ക് നീക്കിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകണമെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കൽ നിർബന്ധമാണെന്ന വ്യവസ്ഥ ഉണ്ട് എന്ന് ഓർക്കുക.
ഏറ്റവും അവസാനം വിലക്ക് നീക്കിയ രാജ്യങ്ങളിൽ യു എ ഇയും ഇന്ത്യയും എല്ലാം ഉൾപ്പെടുന്നുണ്ടെന്നതിനാൽ ഇന്ത്യക്കുള്ള അതേ നിബന്ധനയാണ് യു എ ഇക്കും നിലവിൽ ഉള്ളത്. അത് കൊണ്ട് തന്നെ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് നിലവിൽ യു എ ഇയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാൻ സാധിക്കില്ല.
അവസാനം വിലക്ക് പിൻ വലിച്ചതിൽ ഉൾപ്പെട്ട 13 രാജ്യങ്ങളിലെ, സൗദിയിൽ നിന്ന് ഫുൾ വാക്സിൻ എടുക്കാത്തവരെല്ലാം മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചായിരിക്കണം സൗദിയിലേക്ക് പറക്കേണ്ടത്. അത് കൊണ്ട് തന്നെ യു എ ഇയിൽ 14 ദിവസം താമസിച്ചാലും നിലവിലെ വ്യവസ്ഥയനുസരിച്ച് സൗദിയിലേക്ക് യു എ ഇയിൽ നിന്ന് പറക്കാൻ സാധിക്കില്ല എന്ന് സാരം.
നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത പ്രവാസികൾക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനു ആശ്രയിക്കാവുന്ന ചില രാജ്യങ്ങളുടെ വിവരങ്ങൾ താഴെ കുറിക്കുന്നു.
ഒമാൻ: ഒമാൻ്റെ ഏത് തരം വിസയുള്ളവർക്കും ഒമാനിലേക്ക് സെപ്തംബർ ആദ്യം മുതൽ പ്രവേശനം അനുവദിക്കും. ഇന്ത്യയിൽ നിന്ന് ഒമാൻ വിസിറ്റിംഗ് സ്റ്റാംബ് ചെയ്ത് കിട്ടുന്ന മുറക്ക് ഒമാനിലേക്ക് പറന്ന് അവിടെ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പറക്കാം.
ഖത്തർ: ഏറ്റവും കൂടുതൽ സൗദി പ്രവാസികൾ മടങ്ങാൻ ആശ്രയിക്കുന്ന രാജ്യമായി ഖത്തർ മാറിക്കഴിഞ്ഞു. സെക്യൂരിറ്റ് മണിയായി 5000 റിയാൽ കയ്യിൽ വെക്കണമെന്ന നിബന്ധന ഒഴിച്ചാൽ സുഗമമായ സഞ്ചാരവും താമസവും ഖത്തർ വഴി ലഭ്യം. ചെലവ് ചുരുക്കണമെങ്കിൽ കര മാർഗം സൗദിയിലേക്ക് കടക്കുകയും ചെയ്യാം.
മാലിദ്വീപ്: സൗദി പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്ന മറ്റൊരു മാർഗമാണു മാലിദ്വീപ്. നിരവധി ഏജൻസികൾ മാലിദ്വീപ് പാക്കേജ് ഒരുക്കുന്നുണ്ട്. മികച്ച സർവീസ് ഹിസ്റ്ററി ഉള്ളവരെ മാത്രം മാലിദ്വീപ് പാക്കേജിനു ആശ്രയിക്കുക.
താൻസാനിയ: ആഫ്രിക്കൻ രാജ്യമായ താൻസാനിയ വഴി സൗദി പാക്കേജുകൾ ഉണ്ട്. സുരക്ഷിതമായ യാത്രയാണെന്നാണു ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.
സെർബിയ: യൂറോപ്യൻ രാജ്യമായ സെർബിയ വഴി നിരവധി പ്രവാസികളാണു ദിനം പ്രതിയെന്നോണം സൗദിയിലേക്ക് കടക്കുന്നത്. പാക്കേജുകൾ തിരഞ്ഞെടുക്കുംബോൾ സൂക്ഷിക്കുക്ക. സർവീസ് ഹിസ്റ്ററി മികച്ച ട്രാവൽ ഏജൻസികളെ തിരഞ്ഞെടുക്കുക.
ശ്രീലങ്ക: ശ്രീലങ്ക വഴി ഇപ്പോൾ പല ട്രാവൽ ഏജൻസികളും സൗദി പാക്കേജുകൾ ഒരുക്കുന്നുണ്ടെന്ന് അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷിച്ച് മാത്രം പാക്കേജുകൾ തിരഞ്ഞെടുക്കുക.
മുകളിൽ പരാമർശിച്ച ഏത് രാജ്യങ്ങൾ വഴിയുള്ള പാക്കേജുകളും ഏത് ട്രാവൽ ഏജൻസികൾ വഴി തിരഞ്ഞെടുക്കുംബോഴും കൊടുക്കുന്ന പണത്തിനുള്ള സർവീസ് ലഭ്യമാക്കുമെന്ന് ഉറപ്പ് വാങ്ങുന്നതിൽ ഉപേക്ഷ കാണിക്കാതിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa