സൗദിയിൽ വ്യാപക പരിശോധന; നിരവധി ഹൗസ് ഡ്രൈവർമാർ പിടിയിൽ
സൗദിയിൽ തൊഴിൽ നിയമലംഘനം നടത്തുന്നത് പിടികൂടുന്നതിനായി നടന്ന പരിശോധനയിൽ നിരവധി ഹൗസ് ഡ്രൈവർമാർ പിടിയിൽ. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്ന വിദേശികളാണ് പിടിയിലായത്.
ഹൗസ്ഡ്രൈവർ വിസയിലെത്തിയ മലയാളികൾ അടക്കമുള്ള നിരവധി പേർ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മറ്റു ജോലികൾ ചെയ്യുന്നുണ്ട്. ഇത്തരക്കാരെ പിടികൂടാൻ വെള്ളിയാഴ്ചകളിലടക്കം പരിശോധന നടത്തുന്നുണ്ട്.
പുലര്‍ച്ചെയും പോലീസ് പരിശോധനയുണ്ട്. പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും പിടിയിലായി.
പരിശോധനയിൽ ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണെങ്കില്‍ ഉടന്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ്. തൊഴിലാളികള്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നും പരിശോധന നടത്തുന്നുണ്ട്.
വീട്ടുജോലിക്കാരുടെ വിസയിലെത്തിയ ധാരാളം പേരും സ്‌പോൺസറുടെ കീഴിൽ അല്ലാതെ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മിക്കയാളുകളും ഇങ്ങനെ ജോലി ചെയ്യുന്നത്.
അറേബ്യൻ മലയാളി വട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa