അബ്ഹ എയർപോർട്ടിനു നേരെ വീണ്ടും ഹൂത്തി ആക്രമണം; 8 പേർക്ക് പരിക്ക്; ഒരു വിമാനത്തിന് കേട് പാടുകൾ സംഭവിച്ചു
അബ്ഹ എയർപോർട്ടിനു നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോൺ ആക്രമണം ഉണ്ടായതായി സഖ്യ സേന അറിയിച്ചു.
ബോംബ് ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. അതേ സമയം തകർക്കപ്പെട്ട ഡ്രോണിൻ്റെ ഭാഗങ്ങൾ പതിച്ച് 8 പേർക്ക് പരിക്കേറ്റതായും ഒരു യാത്രാ വിമാനത്തിനു കേടു പാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തുന്നത്.
ആദ്യ തവണ നടന്ന ആക്രമണവും പ്രതിരോധ സേന പ്രതിരോധിച്ചിരുന്നു. ആർക്കും പരിക്കോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഹൂത്തി ആക്രമണത്തെ സഖ്യ സേന യുദ്ധക്കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്. സമീപ ദിനങ്ങളിൽ സൗദിയുടെ വിവിധ സ്ഥലങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa