Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ അനധികൃത ചാരിറ്റി പിരിവ് നടത്തിയ വിദേശികളും സ്വദേശികളും പിടിയിൽ

റിയാദ്: അനധികൃതമായി ചാരിറ്റി പിരിവ് നടത്തിയ 3 വിദേശികളെയും 9 സൗദികളെയും അറസ്റ്റ് ചെയ്തതായി നാഷണൽ സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് നോൺ പ്രോഫിറ്റ് സെക്റ്റർ അറിയിച്ചു.

ഈ ഓഗസ്ത് മാസത്തിൽ മാത്രം അനധികൃതമായി ചാരിറ്റി പിരിവ് നടത്തിയതിനാണ് ഇവർ പിടിക്കപ്പെട്ടിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

പിടിക്കപ്പെട്ടവർക്കെതിരെ 12 നിയമ ലംഘനങ്ങൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .

രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങൾ നില നിർത്തുന്നതിനും ദുർബല ഹൃദയരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിനും അനധികൃത ചാരിറ്റി പ്രവർത്തനങ്ങളെ അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

ഇതിന് മുമ്പും ഇന്ത്യക്കാർ അടങ്ങുന്ന സംഘത്തെ അനധികൃത ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ അധികൃതർ പിടികൂടിയിരുന്നു.

ചാരിറ്റി പ്രവർത്തനങ്ങൾക്കായി സൗദിയിൽ അംഗീകൃത ലൈസൻസുള്ള ചാരിറ്റി സംഘടനകൾ തന്നെ ധാരാളം പ്രവർത്തിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്