Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള പരീക്ഷ രണ്ടാം ഘട്ടം ആരംഭിച്ചു; ആറ് പ്രഫഷനുകൾ കൂടി പരീക്ഷ പരിധിയിൽ

രാജ്യത്തെ വിദേശ തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം തെളിയിക്കുന്നതിനുള്ള തൊഴിൽ പരീക്ഷയുടെ രണ്ടാം ഘട്ടം സെപ്തംബർ 1 മുതൽ ആരംഭിച്ചതായി മാനവ വിഭവാശേഷി മന്ത്രാലയം അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ 500 മുതൽ 2999 വരെ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളാണു പരീക്ഷക്ക് വിധേയരാകുക.

കാർ ഇലക്ട്രീഷ്യൻ, വെൽഡർ, കാർ മെക്കാനിക്ക്, പെയിൻ്റിംഗ്, എയർ കണ്ടീഷനിംഗ്, കാർപൻ്റർ എന്നീ ആറു പ്രഫഷനുകൾ ഇഖാമയിൽ ഉള്ളവരും ഈ ഘട്ടത്തിൽ പരീക്ഷക്ക് വിധേയരാകണം.

23 തൊഴിൽ മേഖലകളിലുള്ള 1099 പ്രൊഫഷനുകൾ ഇഖാമയിൽ രേഖപ്പെടുത്തിയ വിദേശികൾ എല്ലാം വിവിധ ഘട്ടങ്ങളായി പരീക്ഷയിൽ സംബന്ധിക്കണം.

അടുത്ത വർഷം ജനുവരിയോടെ പരീക്ഷകൾ പൂർത്തിയാക്കാനാണു മാനവ വിഭവ ശേഷി മന്ത്രാലയം ലക്ഷ്യമാക്കുന്നത്.

രാജ്യത്ത് മതിയായ യോഗ്യതകളില്ലാതെ തൊഴിൽ മേഖലകളിൽ തുടരുന്നവരെ തിരിച്ചറിയാൻ പരീക്ഷ കൊണ്ട് സാധ്യമാകുമെന്നാണു കണക്ക് കൂട്ടൽ.

തുടർച്ചയായി മൂന്ന് തവണ പരീക്ഷയിൽ പരാജയപ്പെട്ടാൽ വിദേശികളുടെ ഇഖാമ പുതുക്കുന്നത് നിർത്തി വെക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്