വാക്സിൻ മാറി സ്വീകരിക്കുന്നതിനുള്ള മെക്കാനിസം സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
റിയാദ്: രാജ്യത്ത് അംഗീകരിക്കപ്പെട്ട വാക്സിനുകൾ പരസ്പരം മാറി സ്വീകരിക്കുന്നതിനുള്ള മെക്കാനിസം സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
സൗദിയിൽ അംഗീകരിക്കപ്പെട്ട ഫൈസർ, ആാസ്ട്രാസെനക്ക, മൊഡേണ എന്നീ വാക്സിനുകൾ പരസ്പരം മാറി സ്വീകരിക്കുന്നതിനുള്ള മെക്കാനിസമാണ് മന്ത്രാലയം വ്യക്തമാക്കിയത്.
12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ, മൊഡേണ എന്നീ വാക്സിനുകൾ പരസ്പരം മാറി സ്വീകരിക്കാം.
എന്നാൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ, ആസ്ട്രാസെനക്ക, മൊഡേണ എന്നിവയിൽ ഏതും പരസ്പരം മാറി സ്വീകരിക്കാം.
വാക്സിനുകൾക്കിടയിൽ മാറുന്നതിനുള്ള സംവിധാനം വാക്സിനുകൾ വികസിപ്പിക്കുന്ന ശാസ്ത്രത്തിൽ പുതിയതല്ലെന്നും 1990 മുതൽ ഇത് പ്രയോഗിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
സെക്കൻഡ് ഡോസ് വ്യത്യസ്ത കംബനിയുടേത് സ്വീകരിക്കുന്നത് വൈറസിൽ നിന്നുള്ള സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa