Monday, November 25, 2024
Saudi ArabiaTop Stories

ചരിത്രം തിരുത്തി സൗദി അറേബ്യ; ആദ്യ വനിതാ സായുധ സേനാ ബാച്ച് പുറത്തിറങ്ങി;വീഡിയോ കാണാം

റിയാദ്: ചരിത്രത്തിലാദ്യമായി സായുധ സേനാ വിഭാഗത്തിൽ ട്രൈനിംഗ് പൂർത്തിയാക്കിയ സൗദിയിലെ ആദ്യ വനിതാ സൈനിക ബാച്ച് പുറത്തിറങ്ങി.

ഇക്കഴിഞ്ഞ മെയ് അവസാനം ആരംഭിച്ച പരിശീലനം 14 ആഴ്ചകളെടുത്തായിരുന്നു പൂർത്തീകരിച്ചത്.

ജനറൽ സ്റ്റാഫ് ചീഫ് ലെഫ്റ്റ്.ജനറൽ ഫയാള് അൽ റുവൈലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആദ്യ ബാച്ച് പുറത്തിറങ്ങിയത്.

വനിതാ സൈനികർക്ക് ആവശ്യമായ പ്രവർത്തന മേഖലകളിൽ കാര്യക്ഷമതയും പ്രൊഫഷണിലസവും ഉൾക്കൊള്ളുന്ന സ്പെഷ്യൽ ട്രെയിനിംഗ് നൽകുകയാണ് ലക്ഷ്യമെന്ന് ആംഡ് ഫോഴ്സ് എഡ്യുക്കേഷൻ ആൻ്റ് ട്രെയിനിംഗ് അതോറിറ്റി മേധാവി മേജർ ജനറൽ ആദിൽ അൽ ബൽവി അറിയിച്ചു.

സൗദി ചരിത്രത്തിലെ തന്നെ ആദ്യ വനിതാ സായുധ സേന പരിശീലനം പൂർത്തിയാക്കി കർമ്മ രംഗത്തേക്കിറങ്ങിയ വാർത്ത മീഡിയകൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

വനിതാ സായുധാ സേന പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്